മന്ത്രി വീണാ ജോര്‍ജിന്റെ പേരിൽ തട്ടിപ്പിന് ശ്രമം...! പേരും ഫോട്ടോയും ഉപയോഗിച്ച് വാട്സാപ്പ് വഴി ആരോഗ്യ വകുപ്പിലെ ഡോക്ടര്‍ക്ക് മെസേജ്, പിന്നെ സംഭവിച്ചത്...

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്.താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്സാപ്പ് മെസേജ് വന്നത്.
തുടര്‍ന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ സംശയം തോന്നിയ ഡോക്ടർ മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ്പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേസമയം,മന്ത്രിമാരുടെ വ്യാജ വാട്സ് ആപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത് നൈജീരിയൻ സംഘമെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സർക്കാർ വെബ്സൈറ്റുകളിൽ നിന്നാണ് ജീവനക്കാരുടെ നമ്പർ സംഘത്തിന് കിട്ടുന്നതെന്നും പൊലീസ് പറയുന്നു.
വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിലാണ് വ്യാജ അക്കൗണ്ടുകൾ. ഇതുവരെ സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്ന തട്ടിപ്പ് സംഘങ്ങൾ മന്ത്രിമാരിലേക്കും എത്തിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
വ്യവസായ മന്ത്രി പി.രാജീവിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് പരാതി നൽകി. 8409905089 എന്ന നമ്പറിൽ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്.
വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























