തൃക്കാക്കരയിൽ പിസി ജയിച്ചു! തോറ്റത് പിണറായി സർക്കാർ... കലക്കൻ ബോംബ് പൊട്ടിച്ചതിങ്ങനെ... പിണറായിയെ തോൽപ്പിച്ച് എ. കെ. ബാലൻ....

മുഖ്യമന്ത്രി പിണറായി വിജയന് സംഭവിച്ച തിരിച്ചടിയാണ് തൃക്കാക്കരയിലെ സിപിഎമ്മിന്റെ ദയനീയ പരാജയം. ഹിന്ദു വോട്ടുകളാണ് വൻതോതിൽ കോൺഗ്രസ് ക്യാമ്പിലേക്ക് മറിഞ്ഞതെന്ന് പ്രാഥമികമായി അനുമാനിക്കുന്നുണ്ട്. ഇതേ ഹിന്ദുക്കളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ പിണറായിയെ അധികാരത്തിൽ എത്തിച്ചത്.
കേരള രാഷ്ട്രീയത്തിൽ പിണറായി യുഗം അസ്തമിക്കുന്നുവെന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും യുഗവും അവസാനിക്കുന്നു. കേരളത്തിൻ്റെ ക്യാപ്റ്റൻ പദവി വി.ഡി.സതീശനും കെ സുധാകരനും കരസ്ഥമാക്കുമ്പോഴാണ് പിണറായിയുടെ നേതൃത്വം അവസാനിക്കുന്നത്. പിണറായിയുടെ കെറയിൽ ഒരു സ്വപ്നമാക്കി മാറ്റിയില്ലെങ്കിൽ യച്ചൂരി വടിയുമായി ഇറങ്ങുമെന്ന് ഉറപ്പായി.
തൃക്കാക്കരയിൽ പിണറായിയുടെ ഹോം നയതന്ത്രം പരാജയപ്പെട്ട ദയനീയ കാഴ്ചയാണ് കണ്ടത്.പി സി യെ ജയിലിൽ അടച്ചാൽ മുസ്ലീം വോട്ടുകൾ സമാഹരിക്കാമെന്നായിരുന്നു പിണറായിയുടെ സ്വപ്നം. അമേരിക്കയിൽ ചികിത്സ കഴിഞ്ഞെത്തി തൃക്കാക്കരയിലേക്ക് പറന്ന പിണറായി വിജയൻ ആദ്യദിനം തന്നെ ഉറപ്പിച്ചിരുന്നു: ഇവിടെ ജോ ജോസഫ് ജയിക്കും. എങ്ങനെ ജയിക്കും എന്ന് ചോദിക്കാനുള്ള ധൈര്യം ആർക്കുമുണ്ടായിരുന്നില്ല.
ജോ ജോസഫ് എന്ന ചെറുപ്പക്കാരനായ ഡോക്ടറെ രംഗത്തിറക്കിയതു തന്നെ തന്ത്രമായിരുന്നു. മാർ ജോർജ് ആലഞ്ചേരി പ്രതിനിധീകരിക്കുന്ന കത്തോലിക്കാ സഭക്കാണ് തൃക്കാക്കരയിൽ മുൻതൂക്കം.ഏതാണ്ട് 35 ശതമാനം വോട്ടുകളാണ് സഭയ്ക്കുള്ളത്. ഇത് ജോയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉറപ്പിക്കാമെന്ന് കരുതി.
സഭാ നാഥൻമാരെല്ലാം രംഗത്തിറങ്ങി.ഇന്ത്യയിലെ എണ്ണപ്പെട്ട കാർഡിയോളജിസ്റ്റ് ഡോ. പെരിയ പുറം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കേരളം ഞ്ഞെട്ടി. പള്ളിയും പട്ടക്കാരും തൻ്റെ പോക്കറ്റിലാണെന്ന് എക്കാലവും അവകാശപ്പെട്ടിരുന്ന ഉമ്മൻ ചാണ്ടി നിരാശനായി. കാരണം സ്ഥാനാർത്ഥിയെ ആലഞ്ചേരി പിതാവ് തീരുമാനിച്ച് നൽകിയത് റോമിൽ ഇരുന്നു കൊണ്ടാണ്. സഭാ വിരുദ്ധരെയെല്ലാം നേരിട്ട് ഒതുക്കാമെന്ന് കരുതി. എന്നാൽ എല്ലാം വിഫലമായി. ആലഞ്ചേരിയുടെ ആരാധകരും ആലഞ്ചേരി വിരുദ്ധരും ഉമാ തോമസിന് പിന്നിൽ അണിനിരന്നു.
വൻകിട പദ്ധതികൾ മുതൽ വ്യക്തിഗത പദ്ധതികൾ വരെ വിജയകരമായി നടപ്പാക്കുന്ന എൽ.ഡി.എഫ് സർക്കാറിനായിരിക്കും തൃക്കാക്കരയുടെ വോട്ട് എന്ന വ്യാപക പ്രചരണമാണ് നടത്തിയത്. കോടികളാണ് ഇതിന് വേണ്ടി ചെലവഴിച്ചത്. കോടിയേരിയും ഇ.പി. ജയരാജനുമൊക്കെ അത്ഭുതപ്പെട്ട നിൽക്കെ തൻ്റെ പി.ആർ. ടീമിനെ കൊണ്ട് ഇറക്കി പിണറായി താരമായി. ഇടതു മുന്നണി ജയിക്കും എന്ന ആത്മവിശ്വാസം ത്യക്കാക്കരയിൽ അലയടിച്ചു. പണ്ട് കരുണാകരൻ മെനഞ്ഞ തന്ത്രങ്ങൾ തന്നെയാണ് പിണറായിയും മെനഞ്ഞത്. എന്നാൽ പി.ആർ അല്ല ഇലക്ഷനെന്ന് തെളിഞ്ഞു.
മാതൃകപരമായ കാഴ്ചപ്പാടോടെയാണ് താൻ പദ്ധതികൾ നടപ്പാക്കുന്നതെന്ന് വീമ്പിളക്കി. ഗെയിൽ പദ്ധതി യാഥാർഥ്യമായപ്പോൾ അതിന്‍റെ ആദ്യ ഗുണഭോക്താക്കളായത് തൃക്കാക്കരക്കാരാണ്. പാചകത്തിനുള്ള ഗാർഹിക കണക്ഷൻ ആദ്യം ലഭിച്ചത് തൃക്കാക്കരയിലാണ്. ജൂണിൽ 10,000ത്തിലേറെ പേർക്ക് കണക്ഷൻ നൽകുന്നുണ്ട്. പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത ആറ് വർഷമാണ് കടന്നുപോയത്. അടുത്തിടെ ഇന്ത്യ മുഴുവൻ ഇരുട്ടിലായപ്പോഴും കേരളം പ്രകാശിച്ചുനിന്നു.
കെ-ഫോൺ വിതരണം ഉടൻ ആരംഭിക്കും. കെ-റെയിൽ വരുന്നതോടെ തൃക്കാക്കരക്കാർക്ക് രണ്ട് മണിക്കൂറിനകം എവിടെയും എത്തിച്ചേരാം. ഇതെല്ലാം മണ്ഡലത്തിൽ ചർച്ചാ വിഷയമായമാക്കാൻ കഴിഞ്ഞു. എന്നാൽ വികസനമല്ല തങ്ങൾക്ക് വേണ്ടതെന്ന് തൃക്കാക്കരക്കാർ തീരുമാനിച്ചു. വികസനത്തിൻ്റെ പേരു പറഞ്ഞാൽ കേരളം പിന്നാലെ വരുമെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് തൃക്കാക്കര തെളിയിച്ചു.
വികസനം തടസ്സപ്പെടാതിരിക്കാൻ ഭരണകക്ഷി എം.എൽ.എ മണ്ഡലത്തിൽ നിന്നുണ്ടാവണമെന്ന ചർച്ചയും സജീവമാക്കി. പ്രതിപക്ഷത്തേക്ക് ആളെ തെരഞ്ഞെടുത്ത് നാലുവർഷം പാഴാക്കി കളയരുതെന്ന പ്രചരണം ശക്തമാക്കി. പി.ടി.തോമസിൻ്റെ കാലത്ത് തൃക്കാക്കരയിൽ ഒന്നും നടക്കാത്തത് ചൂണ്ടി കാണിച്ചും പ്രചരണം നടന്നു. പി.ടി ഒരു വികസന നായകനല്ല. പക്ഷേ ഒരു മനുഷ്യ സ്നേഹിയായിരുന്നു. അതിനാണ് ഉമയെ തൃക്കാക്കരക്കാർ ജയിപ്പിച്ചത്.
ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിൽ ലഭിച്ചതെന്ന് സി പി എം തെറ്റിദ്ധരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ യു.ഡി.എഫ് കുത്തകയായിരുന്ന കോന്നി, ഇടതുമുന്നണി മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ്, എറണാകുളം എന്നിവിടങ്ങളിലെല്ലാം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ച ചരിത്രമുണ്ട്. ഓരോ തെരഞ്ഞെടുപ്പും പുതിയ തെരഞ്ഞെടുപ്പാണ്. മുമ്പ് ആര് ജയിച്ചു എന്നതിന് പ്രസക്തിയില്ല. വൻ കോട്ടകളൊക്കെ വീണ ചരിത്രമാണ് ഉപതെരഞ്ഞെടുപ്പുകളിൽ കേരളത്തിനുള്ളത്. ഇത്തവണ തൃക്കാക്കരയിൽ നടന്നത് ഇതാണ്. വീണത് ഇടതു മുന്നണിയാണെന്ന് മാത്രം.
എ.കെ. ബാലന് ഇടതു മുന്നണിയുടെ തോൽവിയിൽ ഒരു വലിയ പങ്കുണ്ട്. സമുദായ സംഘടനകളെ പാർട്ടിയിൽ നിന്നും തെറ്റിക്കാൻ എ കെ ബാലൻ നടത്തിയ ശ്രമങ്ങളുടെ മുന ഒടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എയ്ഡഡ് നിയമനങ്ങൾ എടുത്തിട്ടായിരുന്നു ഇലക്ഷൻ കാലത്തെ ബാലൻ്റെ കുസൃതി. ഒരു പ്രമുഖടെലിവിഷൻ ചാനലിൻ്റെ പിന്തുണയോടെയാണ് ബാലൻ രംഗത്തിറങ്ങിയത്.ഏതായാലും ബാലൻ്റെ കുരുക്ക് ഏറ്റു.
ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വോട്ടുകൾ കൂട്ടത്തോടെ വന്നു ചേർന്നു. സാബു ജേക്കബിനെ ഒതുക്കാനുള്ള ശ്രമം പാളി. ഒരു ഘട്ടത്തിൽ സാബു ജേക്കബിനെ പരസ്യ മായി എതിർത്ത പി.വി. ശ്രീനിജൻ എംഎൽഎയെ നാടുകടത്തിയിരുന്നു.. ഇദ്ദേഹം പിണറായിയുടെ നിർദ്ദേശാനുസരണം സാബു ജേക്കബിനെ ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞുവെന്നാണ് കേൾക്കുന്നത്.
ട്വന്‍റി20 ഇത്തവണ യു.ഡി.എഫിനു തന്നെ വോട്ട് ചെയ്തു. അവർ സ്ഥാനാർഥിയെ നിർത്താത്തതും ഒരു മുന്നണിക്കും പിന്തുണ നൽകാത്തതും ഇതിന് വേണ്ടിയാണ്.. പിണറായിയെ ഒതുക്കിയില്ലെങ്കിൽ കേരളത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് സാബുവിന് നന്നായറിയാം. വികസനമാണ് പ്രചാരണ വിഷയമെന്ന് പറഞ്ഞ് എൽ.ഡി.എഫ് രംഗത്തെത്തിയത് യു.ഡി.എഫിന് ഗുണമായി.
തൃക്കാക്കര മണ്ഡലത്തിലും കൊച്ചിയിലും ജില്ലയിലുമടക്കം യു.ഡി.എഫ് സർക്കാറുകൾ നടപ്പാക്കിയ വിമാനത്താവളം, അന്താരാഷ്ട്ര സ്റ്റേഡിയം, ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, ഗെയിൽ പദ്ധതി, ഗോശ്രീ, മെട്രോ റെയിൽ തുടങ്ങി പല പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് കോൺഗ്രസാണ്.. ഈ പദ്ധതികളെയെല്ലാം എതിർത്തിരുന്നവരാണ് എൽ.ഡി.എഫുകാരാണ്. യു.ഡി.എഫ് നടത്തിയ വികസന പട്ടിക നിരത്തിയപ്പോൾ ഒന്നു പോലും മറുവശത്തു നിന്ന് കാണിക്കാൻ ഉണ്ടായില്ല.
പി.സി.ജോർജിനെ രണ്ടു തവണ അറസ്റ്റ് ചെയ്തതും വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ രക്ഷിച്ചതും സിപിഎമ്മിന് ദോഷമായി. പോപ്പുലർ ഫ്രണ്ട് റാലി സർക്കാർ സ്പോൺസേഡായിരുന്നു എന്നാണ് ആരോപണം ഉയർന്നത്. പി.സി.ജോർജിന് ലഭിക്കാത്ത നീതി പോപ്പുലർ ഫ്രണ്ടിൻ്റെ പ്രാദേശിക നേതാക്കൾക്ക് പോലും ലഭിച്ചു എന്നും പറയപ്പെട്ടു. ഇതോടെ മുസ്ലീം വോട്ടുകൾ സി പി എമ്മിൻെറ പോക്കറ്റിലാകുമെന്ന് കരുതി.
https://www.facebook.com/Malayalivartha























