സ്‌കൂള്‍ മുറ്റത്ത് വെച്ച് 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി; സ്‌കൂള്‍ പരിസരം അടിയന്തിരമായി വൃത്തിയാക്കണമെന്ന് രക്ഷിതാക്കള്‍

4-ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍ പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ ഐ എ എസിനാണ് നിര്‍ദ്ദേശം നല്‍കിയത്.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പ് വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്നായിരിക്കും പ്രധാനമായും പരിശോധിക്കുക.
എന്നാല്‍ ഇവിടം പൂര്‍ണമായി വൃത്തിയാക്കിയിരുന്നില്ലെന്നും സ്‌കൂള്‍ പരിസരം അടിയന്തിരമായി വൃത്തിയാക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.
ഇന്നലെ വടക്കാഞ്ചേരിയിലായിരുന്നു സംഭവം. ആനപ്പറമ്പ് ഗവ. ബോയ്‌സ് എല്‍ പി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദേശ് അനില്‍ കുമാറിനാണ് സ്‌കൂള്‍ മുറ്റത്ത് വെച്ച് പാമ്പിന്റെ കടിയേറ്റത്. സ്‌കൂളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അധ്യയനം ഗേള്‍സ് എല്‍പിസ്‌കൂളിലേക്ക് മാറ്റിയിരുന്നു. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങിയ കുട്ടി പാമ്പിന്റെ പുറത്ത് ചവിട്ടുകയായിരുന്നു.
ചെറിയ പോറലായതിനാല്‍ വിഷം ശരീരത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നുല്ല. പാമ്പിനെ ജീവനക്കാര്‍ തല്ലിക്കൊന്നു. അണലിയുടെ കുട്ടിയെയാണ് ചവിട്ടിയതെന്നാണ് വിവരം. തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























