കേരളത്തിന് ജാഗ്രത നിര്‍ദേശം... കോവിഡ് വ്യാപനത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം. പരിശോധന വര്‍ധിപ്പിക്കണം , വിമാനത്താവളങ്ങളിലുള്ള പരിശോധന തുടരണം, ക്ലസ്റ്റര്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം, കേന്ദ്രം നിര്‍ദേശിച്ച പ്രോട്ടോക്കോള്‍ തുടരണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് 4,041 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു.
മൂന്നാം തരംഗം ശമിച്ച് ഏപ്രില്‍ രണ്ടാം വാരത്തോടെ പ്രതിദിന കേസുകള്‍ ഇരുന്നൂറിന് താഴേക്കെത്തിയിരുന്നു. കേസുകള്‍ കൂടുന്നത് ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha























