കാന്‍സര്‍ രോഗിയായ മുത്തശ്ശനേയും ചെറുമക്കളേയും ബസില്‍ നിന്നും ഇറക്കിവിട്ട കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കാന്‍സര്‍ രോഗിയായ മുത്തശ്ശനേയും ചെറുമക്കളേയും ബസില്‍ നിന്നും ഇറക്കിവിട്ട കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിന്‍സ് ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മേയ് 23 ന് ഏലപ്പാറയില്‍ നിന്നും തൊടുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 73 വയസുള്ള കാന്‍സര്‍ രോഗിയെയും 13, 7 വയസുള്ള കൊച്ചുമക്കളെയുമാണ് വാഹനത്തില്‍ നിന്നും ഇറക്കി വിട്ടത്.
ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടര്‍ ബസ് നിര്‍ത്തി സൗകര്യം ചെയ്യാതെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ദീര്‍ഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരന്‍ രണ്ട് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുമ്‌ബോള്‍ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെണ്‍കുട്ടികളാണെന്ന പരിഗണന നല്‍കാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നല്‍കാതെയും ബസില്‍ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും, കൃത്യ നിര്‍വ്വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി തൊടുപുഴ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha























