ഉമയുടെ ചരിത്ര വിജയം ഊറിച്ചിരിച്ച് സാബു; പിണറായി നെഞ്ചത്തടിക്കുമ്പോള്‍ ആ ഇരുട്ടടി വന്ന വഴി; കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചുകൊണ്ടുള്ള വിജയത്തിന് പിന്നില്‍

ഉമ ചരിത്ര വിജയം സ്വന്തമാക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും കോണ്‍ഗ്രസിന് കൊടുക്കാനാകുമോ. എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ തന്നെ ഉമ ജയിക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു. കോണ്‍ഗ്രസ് കാടിളക്കിയുള്ള പ്രചരണം നടത്തിയില്ലെങ്കിലും ഉമയ്ക്ക് ആ വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചുകൊണ്ടുള്ള ഈ തെരെഞ്ഞെടുപ്പ് റിസള്‍ട്ട് ഉണ്ടാാകാന്‍ കാരണം എന്താണ് എന്നുള്ളതാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ വിലയിരുത്താന്‍ പോകുന്നതത്.
ആദ്യം ഈ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ വോട്ട് നമുക്ക് നോക്കാം. ഉമ തോമസ് 72,770, വോട്ട്. ജോ ജോസഫ്. 47,754, വോട്ട്. എഎന്‍ രാധാകൃഷ്ണന്‍. 12,957 വോട്ട്, പിന്നെ നോട്ടയുടെ 1,111 വോട്ടുകളും കഴിഞ്ഞാല്‍ പിന്നെ ജോ ജോസഫിന്റെ അപരനടക്കമുള്ളവര്‍ക്ക് അഞ്ഞൂറിലും താഴെയാണ് വോട്ടുകള്‍.
ഇവിടെ 25016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. പിടി തോമസിസിന് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 14063 വോട്ട് ഉമതോമസ് ഇവിടെ കൂടുതല്‍ നേടിയിട്ടുണ്ട്. 58707 ആയിരുന്നു 2021ലെ പിടിയുടെ മൊത്തം വോട്ട്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ ജെ. ജേക്കബ് 44894 വോട്ടുകാളാണ് നേടിയത്. ഇന്നത്തെ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ്. 47,754 വോട്ടും, ഉമ തോമസ് ഇത്രയധികം വോട്ട് നേടി ചരിത്രം സൃഷ്ടിച്ചിട്ടും എല്‍ഡിഎഫിന്റെ കോട്ടയ്ക്ക് ഇളക്കം തട്ടിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വോട്ട് എവിടെനിന്നാണ് വന്നത് എന്നുള്ളതാണ് ഈ തെരെഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണായകമാകുന്നത്.
അത് ട്വന്റി ട്വന്റിയുടെ വോട്ടാണ്. ഈ തെരെഞ്ഞെടുപ്പില്‍ ആം ആത്മിയ്‌ക്കൊപ്പം മറ്റൊരു പോര്‍മുഖം തുറന്നുകൊണ്ട് എത്താനിരുന്നതാണ് ട്വന്റി ട്വന്റി. മൂന്നു മുന്നണികളെയും അവസാന നിമിഷം വരെ ആകാംക്ഷയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ട്വന്റി20 ആം ആദ്മി പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനക്ഷേമ സഖ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. ഒരു മുന്നണിയെയും പിന്തുണയ്ക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ 'സാഹചര്യങ്ങള്‍' മനസ്സിലാക്കി മനഃസാക്ഷി വോട്ടു ചെയ്യണമെന്നുമായിരുന്നു ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്കും മേയ് 22ന് പ്രഖ്യാപിച്ചത്. ആ 'മനഃസാക്ഷി വോട്ടുകളി'ല്‍ ഭൂരിഭാഗവും പോയത് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനാണ് എന്നുള്ളതാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സംഘടനാ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും 14,000 വോട്ടുകള്‍ക്കടുത്ത് ട്വന്റി20 നേടിയിരുന്നു എന്നുള്ളത് ഇന്ന നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ''ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വിജയിച്ചിരിക്കുകയാണ് ട്വന്റി ട്വന്റി. ഈ സഖ്യം ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമായി മാറിയിരിക്കുന്നു' എന്ന് സാബു എം. ജേക്കബ പറഞ്ഞത് വളരെ പ്രസക്തമാണ്.
ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടാണ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തത് എന്നും ജനക്ഷേമ സഖ്യം നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ട്വന്റി20 കഴിഞ്ഞ തവണ നേടിയ 13,897 വോട്ടുകളില്‍ നല്ലൊരു ഭാഗമല്ല മുഴുവനും പോയത് ഉമയ്ക്കാണെന്നത് തിരഞ്ഞെടുപ്പു ഫലം തന്നെ അടിവരയിട്ട് പറയുന്നു. കാരണം ബിജെപിയ്ക്ക് ട്വന്റി ട്വന്റിയുടെ വോട്ട് കിട്ടിയിട്ടില്ല. മുമ്പുള്ളതിനേക്കാള്‍ 2261 വോട്ട് കുറവാണ് എന്‍ രാധാകൃഷ്ണന്. ഇവിടെ ബിജെപി പ്രതീക്ഷിച്ച ആ വോട്ട് ലഭിച്ചിട്ടില്ലെന്നത് വസ്തുതയാണ്.
അതേസമയം തിരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ മൂന്നു മുന്നണികളും ജനക്ഷേമ സഖ്യത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്കു ലഭിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സിനെ ദ്രോഹിച്ചിട്ടുള്ളതൊന്നും ആരും മറന്നിട്ടില്ലെന്നും അതുകൊണ്ടാണ് അവര്‍ക്ക് തെലങ്കാനയിലേക്കു പോകേണ്ടി വന്നതെന്നുമായിരുന്നു കെപിസിസി പ്രഡിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി ഒരിടത്തും സിപിഎമ്മുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നും ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന മതേതര കക്ഷിയെന്ന നിലയില്‍ അവരുടെയും വോട്ടുകള്‍ തങ്ങള്‍ക്കാണ് കിട്ടുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ ആരുടെയും വോട്ടുകള്‍ വേണ്ടെന്നു പറയില്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം. വികസനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിെനാപ്പം നില്‍ക്കാമെന്നും നിലപാടു പറയേണ്ടത് ട്വന്റി20 ആണെന്നും പറഞ്ഞ ജയരാജന്‍ ട്വന്റി20ആം ആദ്മി പാര്‍ട്ടി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്നു പിന്‍വാങ്ങുന്നുവെന്നും രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പല്ല ഇതെന്നും ട്വന്റി20 സഖ്യം വ്യക്തമാക്കിയപ്പോള്‍ത്തന്നെ ഈ വോട്ടുകളില്‍ നല്ലൊരു പങ്ക് ഉമ തോമസിനു കിട്ടുമെന്ന് കണക്കുകൂട്ടിയവരുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് സാബു എം. ജേക്കബ് എന്നതു കൊണ്ടു തന്നെ ഇക്കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരിലേക്കും എത്തും എന്നതു സ്വാഭാവികമായിരുന്നു. ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും കെ.എസ്.ആര്‍.ടി.സി പോലും മര്യാദയ്ക്ക് നോക്കി നടത്താന്‍ അറിയാത്തവരാണ് കോടികളുടെ സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ടുവരാന്‍ പോകുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തിയപ്പോള്‍ സാബു എം. ജേക്കബ് വിമര്‍ശിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളം ശ്രീലങ്കയേക്കാള്‍ മോശം അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ മനഃസാക്ഷി വോട്ട് ആഹ്വാനം വോട്ടുകളായി എത്തിയത് യുഡിഎഫിനായിരുന്നു താനും. സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം തകര്‍ക്കുകയും ക്രമസമാധാനനില മോശമാക്കുകയും ചെയ്ത സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തൃക്കാക്കരയില്‍ കണ്ടത് എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സാബു എം. ജേക്കബിന്റെ പ്രതികരണം.
ഇവിടെ ഫലം കണ്ടത് ട്വന്റി ട്വന്റിയുടെ കളി തന്നെയാണ്. നാടിനെ നശിപ്പിച്ചും നാട്ടാരുടെ കഞ്ഞികുടി മുട്ടിച്ചും കൂരകള്‍ കുഴിതോണ്ടിയും ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന ഒരു പദ്ധതി തങ്ങള്‍ക്ക് ആവശ്യമില്ലായെന്ന് വിധി എഴുതിയിരിക്കുകയാണ് ജനങ്ങള്‍. പിണറായി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടി. തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ പരാജയം ഒരു ചൂണ്ടു വിരലാണ്. ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു പദ്ധതിയുമായി മുന്നോട്ട് വരികയും, ജനങ്ങളെ ഭീഷണിപ്പെടുത്തിയും അവരുടെ സ്ഥലങ്ങളില്‍ അതിക്രമിച്ച് കയറിയും പ്രതിഷേധിച്ചവരെ തെരുവിലൂടെ വലിച്ചിഴച്ചും പിണറായി സര്‍ക്കാര്‍ നടത്തിയ കിരാത ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തൃക്കാക്കരയില്‍ കണ്ടത്. ഈ ദയനീയ പരാജയത്തെ പിണറായി വിരുദ്ധതയെന്ന് വേണം പറയാന്‍. അത്രയേറെ പിണറായി ഭരണത്തിന്റെ കീഴില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ഇടതുമുന്നണിക്കും സര്‍ക്കാരിനും പിണറായി വിജയനുമുള്ള ജനങ്ങളുടെ താക്കീതാണ് മണ്ഡലത്തിലെ പരാജയം . സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനും വലിയ അഴിമതി നടത്താനും വേണ്ടി വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കെ റെയിലിനെതിരെ ജനാധിപത്യവും ശക്തവുമായ പ്രതിഷേധമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ രേഖപ്പെടുത്തിയത്.
സെഞ്ച്വറി തികയ്ക്കുക എന്നതിനപ്പുറം എങ്ങനേയും ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കുക എന്നതായിരുന്നു ഇടത് മുന്നണിയുടെയും സര്‍ക്കാരിന്റെയും മുന്നിലുള്ള ലക്ഷ്യം. തൃക്കാക്കര വിജയിച്ചാല്‍ അത് ഉറപ്പിക്കാം എന്ന മനക്കോട്ട കെട്ടിയിരുന്നു അവര്‍. തൃക്കാക്കര വിജയിക്കുന്നതിലൂടെ കെ റെയില്‍ പദ്ധതിക്ക് മുന്നിലുള്ള തടസ്സങ്ങള്‍ ഒന്നൊന്നായി നീക്കാമെന്നും, കെ റെയിലിന് ജനങ്ങള്‍ അനുകൂലമായതിനാലാണ് വിജയിച്ചതെന്ന മുടന്തന്‍ ന്യായം പറഞ്ഞ് മുന്നോട്ട് പോകാമെന്നും പിണറായി വിജയനും പരിവാരങ്ങളും സ്വപ്നം കണ്ടു. അതിനായി ഏതു വിധേനയും തൃക്കാക്കര പിടിക്കാന്‍ ഇടത് മുന്നണി മുന്നിട്ടിറങ്ങി.
അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി നേരെ എത്തിയത് തൃക്കാക്കരയിലേക്കായിരുന്നു. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടികിടക്കുന്നതും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതും അതിജീവിത നീതിക്കായ് അപേക്ഷിച്ചതും സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താത്തതുമെല്ലാം എങ്ങനെയെങ്കിലും തൃക്കാക്കര പിടിച്ച് കെ റെയിലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന സ്വപ്നം മുഖ്യമന്ത്രിയുടെ മോഹമനസ്സില്‍ ഉദിച്ചതുകൊണ്ട് തന്നെ. എന്നാല്‍ ആ മോഹങ്ങള്‍ക്ക് ജനങ്ങളും ട്വന്റി ട്വന്റിയും ചേര്‍ന്ന് നല്ല കിടിലന്‍ ആപ്പ് തന്നെയാണ് വച്ചത്.
https://www.facebook.com/Malayalivartha























