കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്.... മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്.... മലപ്പുറം സ്വദേശി പിടിയില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 582 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. മലപ്പുറം സ്വദേശി അതീഖ് റഹ് മാന്‍ എന്ന യാത്രക്കാരനാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച മസ്‌ക്കറ്റില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഇയാള്‍ നെടുമ്പാശേരിയിലെത്തി. ഇയാളുടെ ബാഗേജില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് സ്‌പ്രെയര്‍, ഫേഷ്യല്‍ സ്റ്റീമര്‍ എന്നീ ഉപകരണങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇന്നലെ യാത്രക്കാരനെ വിളിച്ചുവരുത്തി ഇയാളുടെ സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍. പിടികൂടിയ സ്വര്‍ണത്തിന് മുപ്പത് ലക്ഷം രൂപയോളം വില വന്നേക്കും.
"
https://www.facebook.com/Malayalivartha























