പബ്ബിന് മുമ്പിലെ ക്രൂരത... ആഡംബര കാറിനുള്ളില്‍ 17 വയസുകാരി കൂട്ടപീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

ഹൈദരാബാദിനെ നടുക്കിയ ആഡംബര കാറിനുള്ളിലെ ക്രൂര പീഡനത്തില്‍ തുമ്പ്. 17 വയസുകാരി കൂട്ടപീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മേയ് 28ന് വൈകിട്ടു ജൂബിലി ഹില്‍സിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു നിര്‍ത്തിയിട്ട കാറില്‍ കയറ്റിയ ശേഷമായിരുന്നു പീഡനം. മറ്റു ചിലര്‍ പുറത്ത് കാവല്‍ നിന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിഷയം ചൂടുപിടിച്ചത്. പിന്നില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്നവരാണ് കുട്ടികളെന്നാണ് സൂചന. രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന് ആരോപണമുയര്‍ന്നു. ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
നിയമസഭാ അംഗത്തിന്റെ മകനും ബോര്‍ഡ് മെംബറുടെ മകനും മന്ത്രിയുടെ ചെറുമകനും സംഘത്തിലുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പബ്ബിന് മുന്‍പില്‍ പെണ്‍കുട്ടി ആണ്‍കുട്ടികളുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. ആണ്‍കുട്ടികള്‍ ഉപേക്ഷിച്ചു പോയതോടെ പെണ്‍കുട്ടി പിതാവിനെ വിളിച്ചു പറയുകയായിരുന്നു. കഴുത്തിലും മറ്റും മുറിപ്പാടുകള്‍ കണ്ട് പിതാവ് കാര്യം തിരക്കി. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹൈദരാബാദില്‍ പബ്ബിലെ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് പതിനേഴുകാരിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ കാറില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തതെന്നും പറയുന്നുണ്ട്. വീട്ടില്‍ വിടാമെന്നു പറഞ്ഞ് അഞ്ച് വിദ്യാര്‍ഥികള്‍ മെഴ്‌സിഡസ് കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നു.
പ്രതികളായ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം ഒരു എംഎല്‍എയുടെ മകന്‍ ഉണ്ടായിരുന്നെങ്കിലും അതിക്രമം നടക്കുന്നതിനുമുമ്പ് ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിപ്പോയതായാണ് പൊലീസ് പറയുന്നത്.
വിഷയം ചൂട് പിടിച്ചതോടെ അന്വേഷണം ശക്തമാക്കി. പ്രതികളില്‍ ഒരാളെ ് പൊലീസ് പിടികൂടി. അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാളുടെ പേരുമാത്രമാണ് പെണ്‍കുട്ടി പറഞ്ഞതെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിദ്യാര്‍ഥികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരെ പബ്ബില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നു
ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടി തന്റെ സുഹൃത്തുമായാണ് പബ്ബിലെത്തിയത്. കുറച്ച്കഴിഞ്ഞ് സുഹൃത്ത് വീട്ടിലേക്ക് മടങ്ങി. പെണ്‍കുട്ടി അവിടെത്തന്നെ തങ്ങി. അതിനിടയില്‍ പ്രതികളിലൊരാളുമായി സൗഹൃദത്തിലായി. മടങ്ങുമ്പോള്‍ വീട്ടിലാക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. അവിടെവച്ചാണ് പീഡനത്തിനിരയാക്കിയത്.
അഞ്ച് പേരുടെ സംഘം ജൂബിലി ഹില്‍സില്‍ കാറ് നിര്‍ത്തിയാക്കിയാണ് പീഡനം നടത്തിയത്. ഹൈദരാബാദിലെ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ഒരാള്‍ ബലാല്‍സംഗം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കാറിന് കാവല്‍ നിന്നു. പീഡനം നടത്തുന്നതിന് മുമ്പ് എംഎല്‍എയുടെ മകന്‍ കാറില്‍നിന്ന് ഇറങ്ങിയോടിയെന്നും റിപോര്‍ട്ടുണ്ട്.
ആദ്യം പീഡനശ്രമത്തിലാണ് കേസെടുത്തത്. പിന്നീടാണ് ബലാല്‍സംഗമാക്കി മാറ്റിയത്. പിതാവ് ആദ്യം പോലിസിനെ സമീപിക്കുമ്പോള്‍ എന്താണ് സംഭവമെന്ന് അദ്ദേഹത്തിനും അറിയുമായിരുന്നില്ല. തുടര്‍ന്ന് വനിതാപോലിസ് സംഭവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha























