മാനന്തവാടിയില്‍ ചോല വെട്ടാനായി മരത്തില്‍ കയറിയ യുവാവ് ബോധരഹിതനായി കിടന്നത് ഒരു മണിക്കൂറോളം.... ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മാനന്തവാടിയില്‍ ചോല വെട്ടാനായി മരത്തില്‍ കയറിയ യുവാവ് ബോധരഹിതനായി കിടന്നത് ഒരു മണിക്കൂറോളം.... ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടര്‍കുന്നിലെ പള്ളിയാല്‍ രമേശനാണ് (46) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.
വീടിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശന്‍ കയറിയത്. കാലവര്‍ഷത്തില്‍ മരക്കൊമ്പ് വീടിനു മുകളില്‍ പൊട്ടി വീണ് അപകടമുണ്ടാകുമെന്ന് കരുതി അത് മുറിച്ചുനീക്കാനാണ് മരത്തില്‍ കയറിയത്.
ബോധരഹിതനായ രമേശന്‍ ഒരു മണിക്കൂറോളം മരത്തില്‍ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ താങ്ങിപ്പിടിച്ചാണ് താഴെ വീഴാതെ നിറുത്തിയത്. മാനന്തവാടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി രമേശനെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
വിദഗ്ദ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നരേത്തോടെ മരിച്ചു.
"
https://www.facebook.com/Malayalivartha























