കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി ... ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനോട് ഇടഞ്ഞുനില്‍ക്കുന്ന തൊഴിലാളി യൂണിയനുകള്‍ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു, തിങ്കളാഴ്ച മുതൽ പ്രതിഷേധം

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനോട് ഇടഞ്ഞുനില്‍ക്കുന്ന തൊഴിലാളി യൂണിയനുകള്‍ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു
തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരം സിഐടിയു പ്രഖ്യാപിച്ചിരിക്കുകയാണ് . അന്ന് മുതല്‍ തന്നെ രാപ്പകല്‍ സമരം ഐഎന്‍ടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ശമ്പള പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ മാനേജ്‌മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചു.
ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്‌മെന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ യോഗം ബഹിഷ്‌കരിച്ചത്. മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചര്‍ച്ച എന്ന നിലപാട് സ്വീകരിച്ചാണ് സംഘടനകള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചതും.
എന്നാല്‍ നയപരിപാടികളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിയിക്കട്ടേയെന്നും സിഎംഡി ബിജു പ്രഭാകര്‍.
കൃത്യസമയത്ത് ശമ്പളം തരണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് പണം വാങ്ങി വരണമെന്ന ധിക്കാരപരമായ നിലപാടാണ് സിഎംഡി സ്വീകരിച്ചതെന്ന് സിഐടിയു നേതാക്കള്‍ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha























