ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ പാലക്കാട് പട്ടാമ്പി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു, ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍

ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ പാലക്കാട് പട്ടാമ്പി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു. പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഒപ്പം താമസിക്കുന്ന പട്ടാമ്പി സ്വദേശി അന്‍ഷാദിനും ഷോക്കേറ്റു. നാദാപുരത്ത് വാടക വീട്ടിലാണ് അപകടം നടന്നത്.
കടയില്‍ നിന്ന് രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തിയ ശേഷം ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോള്‍ഡറില്‍ നിന്നാണ് ഷോക്കേറ്റതാണെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു.
മുറിയില്‍ ഷോക്കേറ്റു വീണ ഇരുവരെയും ഉടന്‍ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അന്‍ഷാദിനു കാര്യമായ പരിക്കുകളില്ല. ക്വാര്‍ട്ടേഴ്‌സിലെ മുറിക്കകത്ത് ഹോള്‍ഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിലാണ്.
https://www.facebook.com/Malayalivartha























