വര്‍ണവൈവിധ്യമുള്ള പറക്കും പാമ്പ് എന്ന അലങ്കാര പാമ്പ് പിടിയില്‍.... മരച്ചില്ല വഴി വീടിന്റെ ജനലിലൂടെ എത്തിയ പാമ്പ് മുറിയിലകപ്പെട്ടതോടെ ടൈല്‍സിലൂടെ നീങ്ങാനാകാതെ ശുചിമുറിയിലേക്കു കടക്കവേയായിരുന്നു പിടിയിലായത്

വര്‍ണവൈവിധ്യമുള്ള പറക്കും പാമ്പ് എന്ന അലങ്കാര പാമ്പ് പിടിയില്‍.... മരച്ചില്ല വഴി വീടിന്റെ ജനലിലൂടെ എത്തിയ പാമ്പ് മുറിയിലകപ്പെട്ടതോടെ ടൈല്‍സിലൂടെ നീങ്ങാനാകാതെ ശുചിമുറിയിലേക്കു കടക്കവേയായിരുന്നു പിടിയിലായത്.
മട്ടന്നൂര്‍ മുഴപ്പാലയിലെ വീടിന്റെ മുകള്‍നിലയിലെ ശുചിമുറിയില്‍ നിന്നാണ് ഏകദേശം ഒരു വയസ് പ്രായമുള്ള ഓര്‍നെറ്റെ ഫ്‌ലൈയിങ് സ്‌നേക്ക് എന്ന ശാസ്ത്രീയ നാമത്തിലുള്ള പെണ്‍ നാഗത്താന്‍ പാമ്പിനെ കണ്ടെത്തിയത്. മരച്ചില്ല വഴി വീടിന്റെ ജനലിലൂടെ എത്തിയ പാമ്പ് മുറിയിലകപ്പെട്ടതോടെ ടൈല്‍സിലൂടെ നീങ്ങാനാകാത്തതിനെ തുടര്‍ന്ന് ശുചിമുറിയിലേക്കു കടക്കുകയായിരുന്നു. വിഷപ്പാമ്പ് ആണെങ്കിലും ഇവ മനുഷ്യന് അപകടമുണ്ടാക്കുന്നതല്ല .
വിഷം ഇവ ഉപയോഗിക്കുന്നത് ഇരയെ കൊല്ലാന്‍ മാത്രമാണ്. എന്നാല്‍ പ്രകോപിപ്പിച്ചാലോ ആക്രമണകാരിയാകുകയും ചെയ്യും. മരത്തില്‍ നിന്നു മരങ്ങളിലേക്ക് അതിവേഗം ഓടാനായി ഇവയ്ക്ക് കഴിയുമെന്നതാണു ഏറെ പ്രത്യേകത. മരങ്ങളിലാണു ഇവയുടെ താമസം.
പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നിറങ്ങള്‍ ചേര്‍ന്നതാണു ദേഹം. വര്‍ണ വൈവിധ്യം ഉള്ളതിനാല്‍ തന്നെ അലങ്കാര പാമ്പ് എന്ന പേരും ഇതിനുണ്ട്.
പശ്ചിമഘട്ട മലനിരകളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് ഈ പാമ്പിനെ സാധാരണ കാണാറുള്ളത്.
അനധികൃതമായി ഇതിനെ പിടികൂടുന്നതും തനത് ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതുമായ പ്രവൃത്തി ചെയ്താല്‍ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്. ആനപ്രേമി സംഘമായ പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും വനം വകുപ്പ് സര്‍ട്ടിഫൈഡ് വൈല്‍ഡ് ലൈഫ് റസ്‌ക്യൂവേഴ്‌സുമായ മനോജ് കെ.മാധവന്‍, അജയ് മാണിയൂര്‍ എന്നിവര്‍ രക്ഷപ്പെടുത്തിയ പാമ്പിനെ കാട്ടില്‍ തുറന്നുവിടുകയാണ് ചെയ്തത്.
"
https://www.facebook.com/Malayalivartha























