മലയോരമേഖലകളിൽ പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്! മലകളിൽ അസാധാരണമായി കാണപ്പെടുന്ന വിള്ളലുകൾ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകും; താഴ്‌വാരത്ത് അപകടസാധ്യതയുള്ള പ്രദേശത്തെ വീട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം

മലയോരമേഖലകളിൽ പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് വിദഗ്ധസംഘം. ചെക്യാട്, വളയം ഗ്രാമപ്പഞ്ചായത്തിലെ മലയോരമേഖലകൾക്കാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. ആയോട്, ചിറ്റാരി, കണ്ടിവാതുക്കൽ, എടപ്പക്കാവ് തുടങ്ങിയാൽ മലകളിൽ ചില ദുരന്തങ്ങൾ സംഭവിക്കും.
മലകളിൽ അസാധാരണമായി കാണപ്പെടുന്ന വിള്ളലുകൾ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുമെന്നും പറയപ്പെടുന്നു. അപകടസാധ്യത കൂടുതൽ ഉള്ളത് സമുദ്രനിരപ്പിൽനിന്ന് 650 മീറ്റർ ഉയരത്തിലുള്ള വളയം ഗ്രാമപ്പഞ്ചായത്തിലെ പ്രദേശങ്ങളിലാണ്. മേഖലയിൽ അപകടകരമായ രീതിയിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടിട്ടുണ്ട്.
ശക്തമായ മഴയിൽ ഇവിടെ കൂടെ വെള്ളം ഒലിച്ചിറങ്ങി ഉരുൾപൊട്ടലിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. മലയോരത്ത് തുടർച്ചയായി മഴപെയ്യുന്ന സാഹചര്യമുണ്ടാകുകയാണെങ്കിൽ മലയുടെ താഴ്‌വാരത്ത് അപകടസാധ്യതയുള്ള പ്രദേശത്തെ വീട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും സംഘം പറഞ്ഞിരിക്കുകയാണ്.
ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡായ ഈ പ്രദേശത്തുണ്ടാകുന്ന ദുരന്തങ്ങൾ ഇതിനോട് ചേർന്നുകിടക്കുന്ന വാണിമേൽ, ചെക്യാട് പഞ്ചായത്തുകളിൽ വരെ നാശനഷ്ടങ്ങൾക്കിടയാക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. 25-ലേറെ കുടുംബങ്ങളിലായി നൂറോളം ആൾക്കാർ കണ്ടിവാതുക്കൽ ആയോട് മലയോരമേഖലയിൽ വസിക്കുന്നുണ്ട്.
വിദഗ്ധ സംഘത്തിന്റെ അഭിപ്രായം പഞ്ചായത്തധികൃതർ പ്രദേശവാസികളെയും ഊര് കൂട്ടയോഗത്തിലൂടെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം മേഖലയിൽ പഠനം നടത്തിയ സെൻറർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് (സി.ഡബ്ല്യു.ആർ.ഡി.എം.) ശാസ്ത്രജ്ഞൻ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























