ഉമയെ ജയിപ്പിച്ചതിന് പിന്നില്‍ ട്വന്റി 20-ആംആദ്മിയുടെ മധുരപ്രതികാരം! സിപിഎം അഹങ്കാരത്തിന് മറുപടി കൊടുത്ത് സാബു എം ജോക്കബ്; തൃക്കാക്കരയിലെ യുഡിഎഫ് ആറാട്ടിന് പിന്നാലെ പ്രതികരണവുമായി ജനക്ഷേമ സഖ്യം..

തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം തന്നെയാണ് ഏവരുടേയും ചര്‍ച്ചാവിഷയം. വന്‍ ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിച്ചത് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും ശരിക്കും ഞെട്ടിച്ചു. വോട്ടെണ്ണല്‍ കഴിഞ്ഞെങ്കിലും ചിലരുടെ പ്രതികരണത്തിനായി കേരളം കാത്തിരിക്കുകയാണ്. അവരില്‍ പ്രധാനമാണ് ട്വന്റി ട്വന്റി - ആംആദ്മി സഖ്യം എന്താണ് പറയുക എന്നുള്ളത്.
ഇപ്പോഴിതാ ജനക്ഷേമ സഖ്യം പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ട്വന്റി 20 നേരത്തെ അറിയിച്ചിരുന്നത്. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം എന്നും ആരുടേയും പ്രേരണക്ക് വഴങ്ങാതെവേണം വോട്ട് ചെയ്യാനെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്ററായ സാബു എം ജോക്കബ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സഖ്യം ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും തങ്ങള്‍ക്ക് സഖ്യത്തിന്റെ വോട്ട് ലഭിക്കും എന്ന് മൂന്ന് മുന്നണികളും സ്വപ്‌നം കണ്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ സാബു എം ജേക്കബ് സഖ്യത്തിന്റെ വോട്ട് എങ്ങോട്ട് പോയി എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. തൃക്കാക്കരയില്‍ ഉമ തോമസിന് ലഭിച്ച വമ്പിച്ച ഭൂരിപക്ഷത്തിന് പിന്നില്‍ തങ്ങളാണെന്നാണ് ജനക്ഷേമ സഖ്യം ഇപ്പോള്‍ അവകാശപ്പെടുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ 13897 വോട്ടുകള്‍ നേടിയ ട്വന്റി 20 ഇക്കുറി ആപ്പുമായി ചേര്‍ന്നപ്പോഴുണ്ടായ ജനക്ഷേമ സഖ്യം മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
2016ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പി.ടി.തോമസ് ജയിച്ചത് 11996 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അന്ന് യുഡിഎഫിന് 61451ഉം ഇടതുപക്ഷത്തിന് 49455ഉം എന്‍ഡിഎയ്ക്ക് 21247 വോട്ടുകളുമാണ് ലഭിച്ചത്. മുന്നണികള്‍ക്ക് ബദലായി 2021ലെ കന്നി നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയ ട്വന്റി ട്വന്റിക്ക് പതിമൂവായിരത്തിലേറെ വോട്ടുകള്‍ നേടാനായി. ഇതേ െതര!ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 1425വോട്ടും എല്‍.ഡി.എഫിന് 3945ഉം എന്‍.ഡി.എയ്ക്ക് 5764വോട്ടും കുറയുകയും ചെയ്തത് സ്വന്തം അടിത്തറയുടെ ബലമായാണ് ട്വന്റി ട്വന്റി വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസ് നേടിയ 14329 വോട്ട് ഭൂരിപക്ഷം ഇക്കുറി ഉമ മറികടക്കുമ്പോള്‍ അത് ആരുടെ വോട്ടുകളാണെന്ന് വ്യക്തമാണെന്നാണ് ജനക്ഷേമ സഖ്യത്തിന്റെ പ്രതികരണം.
വിവേകപൂര്‍വം വോട്ട് ചെയ്യാനുള്ള ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം ജനം ഉള്‍ക്കൊണ്ടുവെന്നും അധികാരം കിട്ടിയാല്‍ എന്തുംചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണിതെന്നും സാബു എം.ജേക്കബ് പ്രതികരിച്ചു.
എന്നാല്‍ ഉമ വിജയിച്ചതുകൊണ്ടാണോ ഈ പ്രതികരണം എന്ന് കരുതേണ്ട കാര്യമില്ല. കാരണം തൃക്കാക്കരയിലെ ട്വന്റി20 എഎപി അനുകൂലികളുടെ വോട്ടുകള്‍ മൊത്തം കണക്കാക്കുമ്പോള്‍ അത് വിജയിയിലേക്കുള്ള ഏറ്റവും വലിയ ഘടകമായി മാറും എന്നത് എല്ലാവരും മനസിലാക്കിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഇടത് വലത് മുന്നണികള്‍ സാബുവിനെ പിണക്കാതെ കൂടെ നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിലെ ചിലരുടെ ധാര്‍ഷ്ട്യസ്വഭാവം സാബുവിനെ നേരത്തെ തന്നെ ചൊടിപ്പിച്ചിരുന്നു. പ്രചാരണ വേളയില്‍ സാബുവിനെ പരിഹസിച്ച കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന് അദ്ദേഹം കൃത്യമായ മറുപടിയും നല്‍കിയിരുന്നതാണ്. മെയ് 31 ന് അതായത് തൃക്കാക്കര വോട്ടെടുപ്പിന്റെ അന്ന് കാണാം എന്ന് പോലും സാബു പറഞ്ഞിരുന്നു.
മാത്രമല്ല ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിന്റെ കൊലപാതകത്തിലും സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെയെല്ലാം പക ഉള്ളില്‍ കിടന്ന് നീറുമ്പോഴാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഉമയുടെ വിജയത്തില്‍ ഒരു പങ്ക് പുതിയ സഖ്യത്തിനുണ്ട് എന്ന് സാബു പറഞ്ഞതില്‍ അതിശയിക്കാനില്ല.
https://www.facebook.com/Malayalivartha























