കൊച്ചു മകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ; 20,000 രൂപ പിഴ അടക്കണം

കൊച്ചു മകളെ പീഡിപ്പിച്ച 70-കാരന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ശിക്ഷിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായിട്ടാണ് 12 വര്‍ഷം തടവ് ശിക്ഷ. 2017-ലായിരുന്നു ഈ സംഭവം നടന്നത്. 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ.
ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടു വകുപ്പുകളിലായി അഞ്ചു വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് തീരുമാനം. 20,000 രൂപ പിഴ അടയ്ക്കാനും ഉത്തരവുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം തടവനുഭവിക്കണമെന്നാണ് കൽപ്പന.
ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറാണ് വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി. വീട്ടിൽ പോലും കുട്ടികൾ സുരക്ഷിതരല്ല എന്ന വസ്തുതയുടെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























