പാലക്കൽ കണിമംഗലം പാടത്ത് റോഡ് ഇടിഞ്ഞ് ടോറസ് ലോറി പാടത്തേക്കു മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

പാലക്കൽ കണിമംഗലം പാടത്ത് റോഡ് ഇടിയുകയുണ്ടായി. ഇതേതുടർന്ന് ടോറസ് ലോറി പാടത്തേക്കു മറിയുകയുണ്ടായി. ഡ്രൈവർ പറവൂർ മനക്കപ്പടി തേക്കുംപറമ്പിൽ വീട്ടിൽ സുരേഷ് (51) അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം ഉണ്ടായത്.
ചേലക്കരയിൽ നിന്ന് പറവൂർക്ക് പോയിരുന്ന ടോറസ് കണിമംഗലം പാടത്തിന് സമീപത്തെ റോഡരികിൽ ഡ്രൈവർ വെള്ളം കുടിക്കുന്നതിനായി നിർത്തുകയുണ്ടായി. ഇതേതുടർന്ന് റോഡിന്റെ വശം ഇടിഞ്ഞ് വെള്ളം നിറഞ്ഞ പാടത്തേക്ക് മറിയുകയാണ് ചെയ്തത്. പാടത്തെ വെള്ളത്തിൽ ലോറി മുങ്ങിത്താഴ്ന്നങ്കിലും ഡോർ തുറന്ന് പുറത്തുകടക്കാൻ സാധിച്ചതിനാൽ ആണ് അത്ഭുതകരമായി രക്ഷപ്പെടാൻ സാധിച്ചതെന്ന് ഡ്രൈവർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























