ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് തന്റെ ആഗ്രഹം, അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാന്‍ സാധിക്കില്ല... തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ പി.ടി.തോമസിന്റെ കല്ലറയില്‍ പ്രാര്‍ഥന നടത്തി ഉമാ തോമസ്

പി.ടിയെ അടക്കം ചെയ്ത ഉപ്പുതോട് സെന്റ്ജോസഫ് ദേവാലയത്തിലെ സെമിത്തേരിയിലെത്തിയാണ് ഉമാ തോമസ് പ്രാര്‍ഥന നടത്തിയത്. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
തൃക്കാക്കരയിലെ തന്റെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കാന്‍ വേണ്ടിയാണ് വന്നത്. പി.ടി.തന്നെയാണ് തനിക്ക് മാര്‍ഗദീപം, പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതെന്നും പ്രാര്‍ഥന നടത്തിയ ശേഷം ഉമാ തോമസ് .
നൂറ് ശതമാനം ആലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ആരാധനയും ഈ കാരണത്താലാണ്. അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് ശരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച് ഉപ്പുതുറയിലെത്തിയതെന്നും ഉമാ തോമസ് .
ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് തന്റെ ആഗ്രഹം. എന്നും അദ്ദേഹത്തിന്റെ നിഴലായി കൂടെയിരുന്നിട്ടേയുള്ളൂ. പി.ടി.യുടെ വികസന സ്വപ്നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരുമെന്നും ഉമാതോമസ്.
https://www.facebook.com/Malayalivartha