കായംകുളം ടൗണ്‍ യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ... ഇരുപതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സംഭവത്തില്‍ ആരോഗ്യവകുപ്പും പോലീസും അന്വേഷണം തുടങ്ങി

കായംകുളം ടൗണ്‍ യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഇരുപതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.
വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയും ചിലര്‍ തളര്‍ന്നു വീഴുകയുമായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പോലീസും അന്വേഷണം തുടങ്ങി.
" f
https://www.facebook.com/Malayalivartha
























