അമിത വേഗത്തില്‍ എത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്ഫോര്‍മറില്‍ ഇടിച്ചു കയറി...യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അമിത വേഗത്തില്‍ എത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്ഫോര്‍മറില്‍ ഇടിച്ചു കയറി...യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി.
വെള്ളായാംകുടി എസ് എം എല്‍ പടിയില്‍ ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്ഫോര്‍മറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബൈക്ക് ട്രാസ്ഫോര്‍മറില്‍ കുടുങ്ങിയതോടെ ഓടിച്ചയാള്‍ ബൈക്ക് ഉപേക്ഷിച്ച് പിന്നാലെ എത്തിയ കൂട്ടാളിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
അപകടം അറിഞ്ഞയുടന്‍ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha