കണ്ണിന് കുളിർമ നൽകുന്ന കാഴ്ച; മണി പ്ലാന്റ് മുതൽ ആൽമരം വരെ വച്ചുപിടിപ്പിച്ച ഒരു വണ്ടി! ചെമ്പഴന്തി സ്വദേശി അനിയുടെ ഓട്ടോറിക്ഷയിൽ കുളിർമ നൽകുന്ന സൗജന്യ യാത്ര, രോഗികളെ സഹായിക്കാനായി ആർക്കും പണം സംഭാവന ചെയ്യാനായി ഒരു പെട്ടിയും! ഇത്തിരി ഇടത്തിൽ ഒത്തിരി പച്ചയും കാരുണ്യത്തിന്റെ തണലും നൽകി ആ ഓട്ടോ ഇവിടെ ഉണ്ട്....

അന്യം നിന്നുപോകുന്ന പച്ചപ്പും ഹരിതാപവും മനസിന് എന്നും കുളിർമ നൽകുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ചെമ്പഴന്തി സ്വദേശി അനിയുടെ ഓട്ടോറിക്ഷയും കാണുന്നവരുടെ കണ്ണിനും മനസ്സിനും സുഖം പകരുകയാണ്. മണി പ്ലാന്റ് മുതൽ ആൽമരം വരെ വച്ചുപിടിപ്പിച്ച ഒരു വണ്ടിയാണ് ചിത്രത്തിൽ. കൂടാതെ ഈ വണ്ടിയിൽ യാത്ര സൗജന്യവുമാണ്. രോഗികളെ സഹായിക്കാനായി ആർക്കും പണം സംഭാവന ചെയ്യാനായി ഒരു പെട്ടിയും സ്ഥാപിച്ചിട്ടുണ്ട് ഇദ്ദേഹം..
അങ്ങനെ തിരുവനന്തപുരം നഗരത്തിരക്കിൽ എവിടെയെങ്കിലും നിങ്ങളും സഞ്ചരിക്കുന്ന ഈ പൂങ്കാവനം കണ്ടേക്കാവുന്നതാണ്. ഈ ഇത്തിരി ഇടത്തിൽ ഒത്തിരി പച്ചയും കാരുണ്യത്തിന്റെ തണലും ഒരുക്കുന്ന അനിയെന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ പേരിൽ മദ്യപാനം, അടിപിടി, നിരവധി പൊലീസ് കേസുകൾ... അഞ്ച് വർഷം മുൻപ് വരെ ചെമ്പഴന്തിക്കാരൻ അനിയുടെ ജീവിതത്തിന്റെ കൈമുതൽ ഇതുതന്നെയാണ്.
അതോടൊപ്പം മൂന്ന് തവണയായി ഒൻപത് മാസത്തോളം ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്. പുറത്തിറങ്ങി ജീവിതത്തിന്റെ ദിക്കറിയാതെ നിന്നപ്പോഴാണ് ദിശകാണിക്കാനായി ശ്രീകാര്യം സ്വദേശി ഡോ. സത്യശീലൻ അനിയുടെ ജീവിതത്തിലേക്ക് കടന്നുവരുകയുണ്ടായി. സത്യശീലന്റെ വീട്ടുജോലിക്കാരനായി നിന്ന കാലം അനി ഒരു പുതിയ മനുഷ്യനായി മാറുകയാണ് ചെയ്തത്.
അങ്ങനെ അഞ്ച് വർഷം മുൻപ് അദ്ദേഹത്തിന്റെ തന്നെ സഹായത്തോടെ ഒരു ഓട്ടോ എടുത്തു. പുതിയ തൊഴിൽ പുതിയ ജീവിതത്തിന്റേയും ഗ്രീൻ സിഗ്നലായി മാറുകയുണ്ടായി. എന്തുകൊണ്ട് ഓട്ടോയിൽ ചെടികൾ നട്ടു എന്ന് ചോദിച്ചാൽ അനിയുടെ മറുപടി ഇങ്ങനെയായിരുന്നു. എല്ലാവരും സ്വന്തം വീട്ടിൽ ചെടികൾ നടുന്നില്ലേ. അതുപോലെ തന്നെ. ഈ ഓട്ടോയാണ് എന്റെ വീട്....
https://www.facebook.com/Malayalivartha
























