നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍...

നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പതിനാറുകാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് സന്തോഷ് പിടിയിലായത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെയാണ് സുഹൃത്തായ പതിനാറുകാരനും സന്തോഷും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് പതിനാറുകാരനും സന്തോഷും പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചുള്ളിമാനൂരിലെ സന്തോഷിന്റെ വീട്ടിലെത്തിക്കുകയും ഇവിടെവെച്ച് 16-കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സന്തോഷാണ് ഇതിന് അവസരമൊരുക്കി കൊടുത്തത്. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും കാറില്‍ കയറ്റി വഴിയില്‍ ഇറക്കിവിടുകയും ചെയ്തു.
കുട്ടി ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അറിയുന്നത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. അതോടെ പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.
വിശദമായ കൗണ്‍സിലിങ്ങില്‍ നാലുവര്‍ഷം മുമ്പ് ബന്ധു പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി. നാലാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് പെണ്‍കുട്ടിയെ അടുത്തബന്ധുവും പീഡനത്തിനിരയാക്കിയത്.
തുടര്‍ന്ന് ബന്ധുവായ 50-കാരനെയും പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ 16-കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സന്തോഷിനെയും 50-കാരനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
" fr
https://www.facebook.com/Malayalivartha
























