പിണറായിയുടെ കുറ്റി തെറിപ്പിച്ച കാരണങ്ങള്‍ അറിയേണ്ടേ, ഇങ്ങനെയാണെങ്കില്‍ അധികം വൈകാതെ മുഖ്യമന്ത്രി പദവും അങ്ങ് തെറിക്കും! സിപിഎമ്മിന് തൃക്കാക്കരയില്‍ ഇന്ന് പാളി, നാളെ കേരളത്തിലെ ഓരോ മണ്ഡലവും കൈവിടും..

തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടുകൂടി സെഞ്ച്വറി അടിക്കാമെന്നുള്ള പ്രതീക്ഷയിലായിരുന്നു പിണാറായി സര്‍ക്കാര്‍. എന്നാല്‍ പ്രതീക്ഷിതലും അതി ഗംഭീരമായി തന്നെ തോറ്റു. എന്നാല്‍ ഇപ്പോള്‍ കേരളക്കര ചര്‍ച്ച ചെയ്യുന്നത് ഇത്രയൊക്കെ കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും സിപിഎം തോറ്റത് തന്നെയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.
എന്തായാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് തിരിച്ചടിയാകുമ്പോള്‍, കൃത്യമായ ചില സന്ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് നോക്കാം..
സിപിഎമ്മിന്റെ ഈ പരാജയം പോലീസ് രാജിനെതിരായ ജനങ്ങളുടെ പ്രതിഷേധം കൂടിയാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയും കെ റെയില്‍ സമരത്തിനെതിരേയും പോലീസ് നടത്തിയ വേട്ട. ഇതെല്ലാം
വര്‍ഗീയ കോര്‍പ്പറേറ്റ് ഡീല്‍ ആണെന്ന് കേരളത്തിന് തിരിച്ചറിവ് ഉണ്ടായിരിക്കുന്നുവെന്നതാണ് ഈ ഫലം വ്യക്തമാക്കുന്നത്.
ഭരണകൂടം തങ്ങളുടെ സകല സംവിധാനങ്ങളും ഉപയോഗിച്ചാണ് എല്‍ഡിഎഫിന് 100 തികക്കാനുള്ള ശ്രമം നടത്തിയിരുന്നത്. സ്ഥാനാര്‍ഥിയെക്കാളും വലിയ ചിത്രവും ഫ്‌ലെക്‌സും പിണറായി വിജയന്റേതാണ് പ്രത്യക്ഷപ്പെട്ടത്. പരസ്യപ്രചാരണത്തിന് ശേഷം നല്‍കിയ പത്ര പരസ്യത്തില്‍ പോലും സ്ഥാനാര്‍ഥിക്ക് പകരം പിണറായി വിജയന്റെ ഫോട്ടോ വെച്ചത് അതിന്മേല്‍ നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ അതും വന്‍ തിരിച്ചടിയാണ് സിപിഎമ്മിന് നല്‍കിയത്.
മറ്റൊന്ന് മുഖ്യമന്ത്രി വന്‍ പരാജയമാണെന്നുള്ള പ്രതിച്ഛായ കേരളക്കരക്ക് ഉണ്ടായി എന്നതാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഇടതുപക്ഷം എന്ന് വാദിക്കുമ്പോഴും ഹിന്ദുത്വ വര്‍ഗീയതയെ കയറൂരി വിട്ടിരിക്കുകയാണ് എന്ന ആരോപമവും ഉയര്‍ന്നിരുന്നു. മാത്രമല്ല ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടുവെന്ന ആക്ഷേവും നിരന്തരമായി ഉയര്‍ന്നുവന്നു. പോലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കും എന്ന് പോലീസ് ഐജി തന്നെ പറഞ്ഞിട്ടും നടപടിയെടുക്കാന്‍ പിണറായി വിജയന് കഴിഞ്ഞില്ല എന്നതും വ്യക്തമാണ്. നിരവധി കൊലപാതകങ്ങള്‍ ഉണ്ടായിട്ടും ആര്‍ എസ്എസ് എസ്ഡിപിഐ ശക്തികളെ ഒതുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതും പരാജയമായി മാറിയിരിക്കുകയാണ്.
തൃക്കാക്കരയില്‍ സിപിഎം പൊട്ടാന്‍ കാരണമാക്കിയ മറ്റൊരു സംഭവം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഭരിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ക്രിസ്ത്യന്‍ സമുദായത്തെ മുസ്‌ലിം വിരുദ്ധരാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാം എന്നായിരുന്നു സിപിഎം കരുതിയത്. വര്‍ഗീയവാദികളായ ഏതാനും പേരുടെ പിന്തുണ കണ്ടുകൊണ്ട് നിഷ്പക്ഷരായ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടുമെന്ന് പിണറായിയുടെ സിപിഎം കരുതിയിരുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്, അത് തന്നെയാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. ജനങ്ങള്‍ എല്ലാം കാണാന്‍ ശേഷിയുള്ളവരാണെന്ന കാര്യം സിപിഎമ്മുകാരും സഖാവ് പിണറായി വിജയനും ഇനിയും മനസിലാക്കുന്നില്ല.
ഒരു സമുദായത്തെ വേട്ടയാടുന്ന കാഴ്ച അതും വളരെ പ്രത്യക്ഷമായിതന്നെ വേട്ടയാടുന്ന കാഴ്ച അവരും നിരീക്ഷിക്കുന്നുണ്ട്. എല്ലാവരും സിപിഎം ക്യാപ്‌സ്യൂള്‍ ആണ് വിശ്വസിക്കുന്നത് എന്ന തെറ്റിദ്ധാരണയാണ് സഖാക്കള്‍ക്കുള്ളത്. എന്നാല്‍ അത് തെറ്റാണെന്ന് ഇന്നലെ പകല്‍ അവര്‍ഡ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജ്യം മുഴുവന്‍ ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗങ്ങളെ ആക്രമിക്കുന്ന ഹിന്ദുത്വ ഭീകര സംഘം കേരളത്തില്‍ കാണിക്കുന്ന ക്രിസ്ത്യന്‍ സ്‌നേഹം തിരിച്ചറിയാനൊക്കെ ശേഷിയുള്ളവരാണ് തങ്ങള്‍ എന്ന സന്ദേശവും ഈ ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ബിജെപിയുടെ അതേ വര്‍ഗീയ സ്ട്രാറ്റജി തന്നെയാണ് സിപിഎമ്മും കേരളത്തില്‍ പയറ്റിയത്. പക്ഷെ രണ്ടും അടപടലം പൊട്ടിപ്പാളീസായി.
ഇനി തൃക്കാക്കരയില്‍ സിപിഎം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം വികസനത്തിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടി എന്നുള്ളത് തന്നെയാണ്. വികസനത്തിന്റെ പേരില്‍ സിപിഎം കാണിച്ചു കൂട്ടുന്ന തോന്നിവാസങ്ങള്‍ക്കുള്ള ജനങ്ങളുടെ മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ജനങ്ങളുടെ നെഞ്ചില്‍ മഞ്ഞക്കുറ്റി നാട്ടിക്കൊണ്ടുള്ള കെ റെയില്‍ അടക്കമുള്ള വികസന പരിപാടികളും സിപിഎമ്മിന് തിരിച്ചടിയായി. സത്യത്തില്‍ ഇതൊരു മുന്നറിയിപ്പാണ്. സിപിഎം മാത്രമല്ല എല്ലാം മനസ്സിലാക്കാനും വിവേചിച്ച് അറിയാനും ജനങ്ങള്‍ക്ക് കഴിയുന്നുണ്ട് എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മനസ്സിലാക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha
























