ആ സന്തോഷ വാർത്ത അറിഞ്ഞതോടെ ഭർത്താവിന്റെ നിയന്ത്രണം വിട്ടു പോയി; ഭാര്യയുടെ കൈപ്പത്തി വെട്ടി മാറ്റി ഭർത്താവിന്റെ കൊടുംക്രൂരത! രക്തം വാർന്നൊഴുകുന്ന കയ്യുമായി ഭാര്യയെ ആശുപത്രിയിലെത്തിച്ചു; അവിടെയും ആ ദുഷ്ടന്റെ ക്രൂരത! വെട്ടി മാറ്റിയ കൈപ്പത്തി കൊണ്ട് പോകാത്തത് ആ ലക്ഷ്യത്തിൽ; ഞെട്ടിത്തരിച്ച് ബന്ധുക്കൾ

ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്റെ കൊടുംക്രൂരത. തന്നെക്കാൾ ഉയരത്തിൽ ഭാര്യ എത്തേണ്ട എന്ന വിചാരത്തിലാണ് ഭർത്താവ് ഈ ക്രൂരത ചെയ്തത്. ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടിയിരുന്നു. ആ ദേഷ്യത്തിലാണ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റിയത്. ആരോഗ്യ വിഭാഗത്തിലെ നഴ്സ് എന്ന പദവിയാണ് ഭാര്യ രേണു ഖാത്തുന് കിട്ടിയത്.
ഭർത്താവ് ഷേർ മുഹമ്മദിന് ജോലിയൊന്നുമില്ല. സർക്കാർ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാൾ ഭയന്നിട്ടാകണം ഈ ക്രൂരത ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേർ മുഹമ്മദ് വിലക്കിയിട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. എങ്കിലും ജോലിക്കു പോകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു രേണു.
ബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിലെ കേതുഗ്രാമിലാണ് സംഭവം നടന്നിരിക്കുന്നത്. രേണുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ഭർത്താവ് ഷേർ മുഹമ്മദ് ആശുപത്രിയിൽ ഭാര്യയെ എത്തിച്ച് അഡ്മിറ്റ് ആക്കിയ ശേഷം ഇയാൾ കടന്നു കളഞ്ഞു. എന്നാൽ രേണുവിന്റെ വെട്ടിമാറ്റിയ കൈപ്പത്തി കൊണ്ടുപോയില്ല.
അതിലൂടെ അയാൾ ലക്ഷ്യമിട്ടത് ഒരു തരത്തിലും ആ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാതിരിക്കാനായിരുന്നു. നഴ്സിങ് പഠിച്ച ശേഷം ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു രേണു. അടുത്തിടെയാണ് സർക്കാരിൽ ജോലി ലഭിച്ചത്. ഇയാളുടെ കുടുംബവും ഒളിവിലാണ്.
https://www.facebook.com/Malayalivartha






















