യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണനയില്‍, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി നേരത്തേ താത്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍, ചോദ്യംചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് ഹര്‍ജിയില്‍ നിര്‍ണായകമായേക്കും.
മാര്‍ച്ചില്‍ രണ്ടുതവണ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാണ് നടി പരാതി നല്‍കിയത്. ഏപ്രില്‍ 22-നാണ് കേസെടുത്തത്. ഇതിനുപിന്നാലെ വിജയ് ബാബു ദുബായിലേക്കു കടന്നു. കോടതി അറസ്റ്റ് വിലക്കിയതിനെത്തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങിയത്.
അതേസമയം വിജയ്ബാബു നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ ഗായകന്റെയും ഭാര്യയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജയ്ബാബു ഇരയായ നടിക്കൊപ്പം ആഡംബര ഹോട്ടലില്‍ എത്തിയതിന് ഇവര്‍ സാക്ഷികളാണ്. 30 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















