രഹസ്യമൊഴി പരസ്യമാക്കും... ഇടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു; ജീവന് ഭീഷണിയുള്ളതിനാല്‍ രഹസ്യമൊഴിയുമായി സ്വപ്ന; ഇന്നും രഹസ്യമൊഴി രേഖപ്പെടുത്തും; അറിയാവുന്നതെല്ലാം കോടതിയോടും മാധ്യമങ്ങളോടും തുറന്ന് പറയും

സരിത എസ് നായരെ പോലെ സ്വപ്ന സുരേഷും ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്ന തിരക്കിലാണ്. സരിതയുടെ രഹസ്യമൊഴിയുടെ ഓളം ഇപ്പോഴും തീര്‍ന്നിട്ടില്ല. അതിന് പിന്നാലെയാണ് സ്വപ്ന സുരേഷും രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്‌ട്രേട്ടിനെ അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിലെത്തും. അറിയാവുന്നതെല്ലാം പറയും. അതിനുശേഷം എല്ലാം മാധ്യമങ്ങളോട് പറയും. ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്.
മൊഴി പൂര്‍ത്തിയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ചൊവ്വാഴ്ചയും തുടരും.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്ന തിരുത്തി. ഇതേതുടര്‍ന്ന് ഇഡി എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
ഈ കേസില്‍ മൊഴി എടുക്കാന്‍ ഇഡി നേരത്തെ വിളിപ്പിച്ചിരുന്നെങ്കിലും സ്വപ്ന ഹാജരായിരുന്നില്ല. ആ നിലയ്ക്ക് സ്വപ്നയുടെ രഹസ്യമൊഴി അന്വേഷണത്തിന് സഹായകരമാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. മജിസ്‌ട്രേട്ട് മുന്‍പാകെ ഇന്നലെ രഹസ്യമൊഴി നല്‍കിയെങ്കിലും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്നും രേഖപ്പെടുത്തും. മൊഴി നല്‍കിയ ശേഷം ഇന്നു കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സി, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ സ്വപ്നയുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു.
കോഫെപോസ കരുതല്‍ തടങ്കല്‍ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴികള്‍ സമ്പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന വീണ്ടും മൊഴി നല്‍കിയിരുന്നു. ഈ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേണ്ടവിധം തുടരന്വേഷണം നടത്തിയില്ലെന്നാണ് വിമര്‍ശനം. ജീവനു ഭീഷണിയുള്ള സാഹചര്യത്തിലാണു കുറ്റകൃത്യത്തില്‍ പങ്കുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ കോടതി മുന്‍പാകെ ബോധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സ്വപ്ന പറഞ്ഞു. എന്തായാലും സ്വപ്നയുടെ മൊഴി വലിയ ചലനമുണ്ടാക്കും.
"
https://www.facebook.com/Malayalivartha






















