വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഏതുതരം നിര്‍മാണവും ഇനി നിയന്ത്രണത്തോടെ മാത്രം... ഒരു കിലോമീറ്റര്‍ പരിധി കുറയ്ക്കുന്നതിന് കേന്ദ്ര ഉന്നതാധികാരസമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും നല്‍കുന്ന ശുപാര്‍ശ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുക

വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഏതുതരം നിര്‍മാണവും ഇനി നിയന്ത്രണത്തോടെ മാത്രം... ഇവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോലമേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചെങ്കിലും പൊതുതാത്പര്യം പരിഗണിച്ച് ദൂരപരിധിക്ക് ഇളവ് കിട്ടും. സുപ്രീംകോടതി തന്നെയാണ് ഇളവ് അനുവദിക്കുന്നത്.
ഒരു കിലോമീറ്റര്‍ പരിധി കുറയ്ക്കുന്നതിന് കേന്ദ്ര ഉന്നതാധികാരസമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും നല്‍കുന്ന ശുപാര്‍ശ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. കേരളത്തില്‍ വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവയുടെ പദവിയുള്ള 24 ഇടങ്ങളാണുള്ളത്. ഇതില്‍ 16 ഇടത്ത് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലയോ ഉണ്ട്.
ഒരു കിലോമീറ്റര്‍ പരിധി കുറയ്ക്കുന്നതിന് കേന്ദ്ര ഉന്നതാധികാരസമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും നല്‍കുന്ന ശുപാര്‍ശ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. ഇളവിനായി സംസ്ഥാനങ്ങള്‍ കേന്ദ്രഉന്നതാധികാര സമിതിയെ സമീപിക്കണം.
പരിസ്ഥിതിലോല മേഖല നിശ്ചയിക്കുമ്പോള്‍ എല്ലാ സ്ഥലത്തും ഒരേരീതി പറ്റില്ലെന്ന ദേശീയ വന്യജീവി ബോര്‍ഡിന്റെ അഭിപ്രായം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ ചിലയിടത്ത് ഒരു കിലോമീറ്ററില്‍ കൂടുതല്‍ ലോലമേഖലയാക്കുകയും ചെയ്തു.
അതേസമയം പരിസ്ഥിതിലോലമേഖലയുടെ നിര്‍വചനത്തില്‍നിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്ന നിലപാടിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനുറച്ച് സംസ്ഥാനസര്‍ക്കാര്‍.
ദേശീയ പാര്‍ക്കുകള്‍ക്കും വന്യജീവിസങ്കേതങ്ങള്‍ക്കും സംരക്ഷിത വനാതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോലമായിരിക്കണമെന്ന വിധിയില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ചൊവ്വാഴ്ച വനംമന്ത്രിയും മുഖ്യമന്ത്രിയും തലസ്ഥാനത്ത് എത്തിയശേഷം ഇക്കാര്യത്തില്‍ കൂടിയാലോചനകളുണ്ടാവുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha






















