'വാക്കുകൾക്കൊണ്ട് അമ്മനമാടേണ്ട കളം ആണ് ബിഗ്‌ബോസ്. വാക്സമാർഥ്യം ഉള്ളവർക്ക് പകുതി വിജയം ഉറപ്പാണ്. പക്ഷെ അതൊട്ടും ഇല്ലാത്ത വ്യക്തിയായിരുന്നു റോബിൻ. അതുപോലെ അയാളുടെ ബുദ്ദിക്കും മേലെ ആയിരുന്നു പലപ്പോഴും കോപം. പക ഉള്ളിൽ വച്ചു കളിക്കുന്ന ശീലം റോബിനില്ല. ഒരാളെ ടർജറ്റ് ചെയ്ത് തകർക്കാനും ഉള്ള മൈൻഡ് അയാൾക്ക് വശമായിരുന്നില്ല...' വൈറലായി കുറിപ്പ്

മലയാളം ബിഗ് ബോസിൽ സീസൺ 4ൽ നിന്നും പുറത്തിറങ്ങിയ ഡോ റോബിൻ രാധാകൃഷ്ണന് വലിയ സ്വീകരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ വിമാനം ഇറങ്ങിയ റോബിനെ കാണാൻ നൂറു കണക്കിന് ആളുകൾ തടിച്ചുകൂടുകയുണ്ടായി. ഇതിനുപിന്നാലെ തനിക്ക് ലഭിച്ച പിന്തുണ കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്ന് നിൽക്കുകയാണ് റോബിൻ.
എന്നാൽ ടാസ്കുകളിൽ പോലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കഴിയാതിരുന്ന റോബിന് എന്തുകൊണ്ടായിരിക്കും ഇത്രയും പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ടാകുക? ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഇത്രമാത്രം ഫാൻസ് ഉണ്ടായതും റോബിൻ പക്ഷം ഉണ്ടായതും എന്തുകൊണ്ടാണെന്ന് ആരാധകൻ കുറിപ്പിൽ വിശദമാക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
റോബിൻ നല്ലൊരു ഗെയ്മർ ആണോ?
ശരാശരിയിലും താഴെയുള്ള ഒരു മത്സരർഥി. വളരെ പെട്ടന്ന് കോപകുലനാകുകയും പെട്ടന്ന് തണുക്കുകയും ചെയ്യുന്ന ഇത്തരം സ്വഭാവക്കാർ പൊതുവെ ഒരുവിധം നിഷ്ക്കു ഇനത്തിൽ പെടുത്താവുന്നതാണ്. ഇത്തരം കോപത്തിന് ആധാരം ആത്മവിശ്വസ കുറവോ കാരണമില്ലാതെ എതിരാളികളോടുള്ള ഭയമോ ആണ്.
അഞ്ചു മിനിട്ട് പോലും ഒരാളോട് വാദിക്കാനുള്ള ക്ഷമ പലപ്പോഴും റോബിന് കൈമോശം വരുന്നത് കാണാം. ഗെയിം ടാസ്ക്കുകളിൽ പലപ്പോഴും പരാജയം ആയിരുന്നു റോബിൻ.ജാസ്മിന്റെ ആക്രമണത്തിൽ റോബിൻ പുലർത്തിയിരുന്നത് ക്ഷമ അല്ലാ തികഞ്ഞ നിസംഗത ആയിരുന്നു.തുടക്കം മുതലേ മൊത്തത്തിൽ ആക്രമിച്ചു കളിച്ച ജാസ്മിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിൽ റോബിൻ പരാജയപ്പെട്ടു.പലപ്പോഴും റോബിൻ ജാസ്മിനോട് സന്ധി ചെയ്യാൻ പോകുന്നതും കാണാം.
വാക്കുകൾക്കൊണ്ട് അമ്മനമാടേണ്ട കളം ആണ് ബിഗ്‌ബോസ്. വാക്സമാർഥ്യം ഉള്ളവർക്ക് പകുതി വിജയം ഉറപ്പാണ്. പക്ഷെ അതൊട്ടും ഇല്ലാത്ത വ്യക്തിയായിരുന്നു റോബിൻ. അതുപോലെ അയാളുടെ ബുദ്ദിക്കും മേലെ ആയിരുന്നു പലപ്പോഴും കോപം. പക ഉള്ളിൽ വച്ചു കളിക്കുന്ന ശീലം റോബിനില്ല. ഒരാളെ ടർജറ്റ് ചെയ്ത് തകർക്കാനും ഉള്ള മൈൻഡ് അയാൾക്ക് വശമായിരുന്നില്ല.
നിസ്സാര കാര്യങ്ങൾക്കു പോലും ഉച്ചത്തിലുള്ള അലറി വിളി അതൊരു ധാർമിക രോക്ഷം ആയിരുന്നില്ല. അതിനൊരു കൃത്രിമത്വം ഫീൽ ചെയ്തു. അതുകൊണ്ട് ഹൌസിലുള്ളവർ അയാളെ പരിഹസിക്കുന്നതിനു കാരണമായി തീർന്നു. ധാർമിക രോക്ഷത്തിൽ നിന്നുയിരുന്ന കോപവും തനിയെ ഉണ്ടാക്കുന്ന കോപവും രണ്ടാണ്. ധാർമിക രോക്ഷം വരുന്നയാൾ മറ്റൊരു വ്യക്തിയായി അവതാരമെടുക്കും. സംസാരിക്കാത്തവൻ സംസാരിക്കും. ചിലപ്പോൾ സംഹാരം തന്നെ നടക്കും.
എന്നാൽ ഭയത്തിൽ നിന്നുണ്ടാകുന്ന കോപമാണ് റോബിനിൽ പലപ്പോഴും കണ്ടത്. ഇദ്ദേഹം എട്ടു വർഷം ട്രെയിനിങ് ചെയ്തു വെന്നാണ് പറയുന്നതു. ആശ്ചര്യം തന്നെയാണ് ആ വാക്കുകൾ. ഒരുപക്ഷെ അതിൽ സത്യമില്ലായിരിക്കാം. പിന്നേ എന്തുകൊണ്ടാണ് റോബിന് ഇത്രമാത്രം ഫാൻസ് ഉണ്ടായതു? റോബിൻ പക്ഷം ഉണ്ടായതു? ഒരാൾ മറ്റൊരു വ്യക്തിയാൽ ഇരയാക്കപ്പെടുന്നു എന്ന തോന്നലിൽ നിന്നാണ്'.
ജാസ്മിന്റെ നീക്കങ്ങൾ പലപ്പോഴും വാശി കാരണം അതിനൊരു നീചമായ ഭാവം കൈവന്നിട്ടുണ്ട്. അത് പലപ്പോഴും റോബിന് നേരെ ആയിരുന്നു. ഇതു രണ്ടും കൂടി ചേർന്നപ്പോൾ റോബിൻ ഉയർന്നു വന്നു. വ്യക്തിപരമായി ഞാനും റോബിന് സപ്പോർട്ട് കൊടുത്തിട്ടുണ്ട്. കളിയിൽ ശ്രദ്ധിക്കാതെ വ്യക്തിപരമായി ശരാശരിയിലും താഴെയായ ഒരാളെ അയാളുടെ പുറകെ നടന്നു ഗെയിം മറന്നു ജാസ്മിൻ കളിച്ചതിനാലും അയാൾക്ക് അത് പ്രതിരോധിക്കാനാകാതെ ഇരയായി മാറുന്നതിനാലും ആണത്.
അല്ലാതെ റോബിനിലെ കളിക്കാരനെ കണ്ടിട്ടല്ല.കളിയിൽ കൺടെന്റ് ഉണ്ടാക്കുന്ന തിരക്കിൽ പലപ്പോഴും ഗെയിം മറന്നു പോകുന്നതും കാണാം.അല്പം കൂടി ക്ഷമയും പ്രശ്നങ്ങളിൽ ആത്മാർത്ഥതയും കാണിച്ചിരുന്നേൽ ജാസ്മിനെപോലൊരു എതിരാളിയേയും ദിൽഷയെപോലൊരു കൂട്ടുകാരിയെയും കിട്ടിയ ആ ഭാഗ്യത്തിൽ വളരെ വേഗം അയാൾക്ക് ബിഗ്‌ബോസ് വിന്നർ എന്ന പദവിയിലേക്ക് ഉയരാൻ നിഷ്പ്രയാസം സാധിക്കുമായിരുന്നു.
https://www.facebook.com/Malayalivartha






















