അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ... ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പഴ്‌സ് മോഷ്ടിച്ച പൊള്ളാച്ചി സ്വദേശിനികളായ യുവതികളെ പണം നഷ്ടമായ സ്ത്രീ പിന്തുടര്‍ന്ന് പിടികൂടി, പിടികൂടിയവരില്‍ ഒരാള്‍ പൂര്‍ണ്ണ ഗര്‍ഭിണി , പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ... ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പഴ്‌സ് മോഷ്ടിച്ച പൊള്ളാച്ചി സ്വദേശിനികളായ യുവതികളെ പണം നഷ്ടമായ സ്ത്രീ പിന്തുടര്‍ന്ന് പിടികൂടി.
പണം നഷ്ടമായ സ്ത്രീ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോണ്‍ നഗറില്‍ കസ്തൂരി (24), സിയോണ്‍ നഗറില്‍ കറുമാരി (25) എന്നിവരാണ് പിടിയിലായത്. കറുമാരി പൂര്‍ണ ഗര്‍ഭിണിയാണ്.
ആലപ്പുഴയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ തലവടിയിലേക്ക് വരുകയായിരുന്ന ലതികയുടെ പഴ്‌സാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം നടന്നത്. തലവടിയില്‍ ബസിറങ്ങിയ ശേഷമാണ് പഴ്‌സ് നഷ്ടമായ കാര്യം ലതിക അറിയുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ ലതിക ബസിനെ പിന്തുടര്‍ന്നു.
പൊടിയാടി ജങ്ഷനില്‍ ബസ് നിര്‍ത്തിയതോടെ തന്റെ പഴ്‌സ് മോഷണം പോയതായി പറഞ്ഞ് ലതിക ബസിനുള്ളില്‍ കയറി. ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുള്ളില്‍നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ മറ്റുയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവെച്ചു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ. കവിരാജും സംഘവും ചേര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്തൂരിയുടെ ബാഗില്‍ നിന്ന് 1300 രൂപ അടങ്ങുന്ന പഴ്‌സ് കണ്ടെത്തി.
കസ്തൂരി സമാനമായ മോഷണക്കേസുകളിലെ പ്രതിയാണ്. വടക്കാഞ്ചേരി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ബസിനുള്ളില്‍നിന്ന് മൂന്ന് പവന്റെ മാല കവര്‍ന്ന കേസും ഇവര്‍ക്കെതിരെ നിലവിലുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha






















