യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ; പ്രവാസിയെ കുടുക്കിയത് ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി; തേനൊലിപ്പിക്കുന്ന സംസാരം; ഫോണിലൂടെ കളിയും ചിരിയും ലൈംഗികത വാഗ്ദാനവും; മലയാളികളുടെ ലൈംഗിക അരാചകത്വവും ലൈംഗികതയോടുള്ള ആർത്തിയും ഹണിട്രാപ്പുകൾ വർധിക്കാൻ കാരണമാകുന്നു?

തേനൊലിപ്പിക്കുന്ന സംസാരവുമായെത്തുന്ന തരുണിമയികളായ യുവതികൾ. ഫോണിലൂടെ കളിയും ചിരിയും ലൈംഗികത വാഗ്ദാനവും പ്രണയം നടിക്കലും. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയുടെ ശബ്ദം ഫോൺ തലയ്ക്കൽ കേൾക്കുമ്പോൾ അവളുടെ കൊടുംചതിയിൽ വീണുപോകുന്ന യുവാക്കൾ. ഹണി ട്രാപ്പിൽ വീണ് ഒടുവിൽ പണവും മാനവുമെല്ലാം നഷ്ടപ്പെടുന്ന പുരുഷന്മാരുടെ എണ്ണം നമ്മുടെ കേരളത്തിൽ വീണ്ടും വർദ്ധിക്കുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്. ആ സംഭവം ഇങ്ങനെ;
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിലായിരിക്കുകയാണ്. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടിൽ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാരാരിക്കുളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി പ്രവാസി യുവാവാണ് ഇവരുടെ ഹണിട്രാപ്പിൽ അകപ്പെട്ടത്.
ഫെയ്സ്ബുക്കിലൂടെയാണ് സേതുലക്ഷ്മി യുവാവിനെ പരിചയപ്പെട്ടത്. സുനീഷിന്റെ സഹായത്തോടെ യുവാവിനെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു ക്ഷണിച്ചു. സേതുലക്ഷ്മിയുമൊത്തുള്ള ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ആ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മർദിച്ചും എടിഎം കാർഡ്, ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ പിടിച്ചുവാങ്ങിക്കുകയായുമായിരുന്നു. ഭീഷണിപ്പെടുത്തി എടിഎം കാർഡിന്റെ രഹസ്യനമ്പർ വാങ്ങിച്ച് പണം കവർന്നെടുക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിക്കുകയാണ്.
എന്തുകൊണ്ട് ഹണിട്രാപ്പ് വർദ്ധിക്കുന്നു?
എന്തുകൊണ്ട് ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിക്കുന്നു? മലയാളികളുടെ ലൈംഗിക അരാചകത്വവും ലൈംഗികതയോടുള്ള ആർത്തിയും തന്നെയാണ് ഇത്തരത്തിൽ ഹണിട്രാപ്പുകൾ വർധിക്കാൻ കാരണമാകുന്നത്. ഹണിട്രാപ്പുകളിൽ സ്ത്രീകൾ തന്നെയാണ് പ്രധാന വില്ലത്തികൾ. അവളെ പിന്നിൽ നിന്ന് നിയന്ത്രിക്കാൻ ചിലപ്പോൾ പുരുഷന്മാർ ഉണ്ടാകും. പുരുഷന്മാർ തന്നെയാണ് പ്രധാന ഇരകൾ. പഞ്ചാര വർത്താനം പറഞ്ഞുo പ്രണയം നടിച്ചും പുരുഷന്മാരെ ഹണി ട്രാപ്പിൽ കുടുക്കുകയാണ് പതിവ്.
മറുതലയ്ക്കൽ ഒരു സ്ത്രീയുടെ കൊഞ്ചലും കുഴയലും കേൾക്കുമ്പോൾ തന്നെ മൂക്കു കുത്തി വീഴാൻ തയ്യാറായി നിൽക്കുന്ന പുരുഷന്മാർ ഹണി ട്രാപ്പിൽ അകപ്പെടുന്നതിൽ അതിശയപ്പെടാൻ ഒന്നുമില്ല. നമ്മുടെ സമൂഹത്തിൽ വീണ്ടും ഹണിട്രാപ്പ് കുരുക്കുകൾ വർധിക്കുന്നു എന്നത് വളരെയധികം ചിന്തനീയമായ വിഷയം തന്നെയാണ്. ബുദ്ധിമാന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മിൽ പലരും പെണുങ്ങളുടെ കൊഞ്ചലിൽ കുടുങ്ങി പോവുകയാണ്.
ഹണി ട്രാപ്പിൽ കുടുങ്ങുന്നവരെ ഭീഷണിപ്പെടുത്തുക, പണം തട്ടിയെടുക്കുക മാനം നഷ്ടപ്പെടുത്തുക തുടങ്ങിയ ആയുധങ്ങൾ ആണ് അവർ പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ട് അല്പം ജാഗ്രതപാലിക്കുക. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയം സുരക്ഷ എടുക്കുക എന്നത് തന്നെയാണ് പ്രധാന മാർഗ്ഗം. ഒരു പെണ്ണിന്റെ കിളിപോലത്തെ വർത്തമാനം കേട്ട് അതിൽ പ്രലോഭിതരാകാതിരിക്കുക. കുറച്ചുകൂടെ സംയമനം പെൺവിഷയത്തിൽ കാണിച്ചാൽ പല ഹണിട്രാപ്പുകളിൽ അകപ്പെടുന്നതും ഒഴിവാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha






















