ഒരു നാടിനെ മുഴുവനും കണ്ണീരിലാക്കി യുവാവ്; ജോലി തേടിയുള്ള യുവാവിൻ്റെ യാത്ര അന്ത്യയാത്രയായി, മടിക്കേരി ശുണ്ടിക്കുപ്പയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു

ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി യുവാവ്. ജോലി തേടിയുള്ള യുവാവിൻ്റെ യാത്ര അന്ത്യയാത്രയായി മാറിയത് സഹിക്കാനാകാതെ കുടുംബം. മടിക്കേരി ശുണ്ടിക്കുപ്പയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചത്. കണ്ണൂര്‍ കാടാച്ചിറയിലെ മുഹമ്മദ് കെ പി ഷാനിലി (24) നാണ് ജീവൻ നഷ്ടമായത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് ചാലതന്നട സ്വദേശി റഫ്ഷാദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹിമാലയന്‍ ബുള്ളറ്റ് ബൈക്ക് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയാണ് ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാനില്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഇരുവരും ജോലി തേടി ബെംഗളൂരുവിലേക്ക് പോയതായിരുന്നു. പിന്നാലെ ജോലി ശരിയാക്കി നാട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അവിചാരിതമായി ദുരന്തം തേടിയെത്തിയത്.
ഇതേതുടർന്ന് ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ലൈസന്‍സും മറ്റു രേഖകളും പോലീസ് പരിശോധിച്ചപ്പോഴാണ് മരിച്ചത് കണ്ണൂര്‍ സ്വദേശികളാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മൃതദേഹം മടിക്കേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ കാടാച്ചിറ രജിസ്റ്റര്‍ ഓഫീസിന് സമീപം താമസിക്കുന്ന ഷാഹിദലി-നദീറ ദമ്പതികളുടെ മകനാണ് ഷാനില്‍. ഏക സഹോദരി കെ പി ഷാന (മസ്‌കത്ത്).
https://www.facebook.com/Malayalivartha






















