ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ പതിച്ച സംഭവത്തില്‍ മൂന്ന് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.... ഉടമകള്‍ക്കെതിരെ കേസ്, ലൈസന്‍സ് റദ്ദു ചെയ്‌തേക്കും

ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ പതിച്ച സംഭവത്തില്‍ മൂന്ന് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.... ഉടമകള്‍ക്കെതിരെ കേസ്, ലൈസന്‍സ് റദ്ദുചെയ്യും.
ഇടുക്കിയിലെ വെള്ളയാംകുടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഉയര്‍ന്നുപൊങ്ങിയ ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ പതിച്ച സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. അപകടസ്ഥലം സന്ദര്‍ശിച്ചു.
മത്സരയോട്ടത്തെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശപ്രകാരം മൂന്ന് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്കുകളുടെ സൈഡ് വ്യൂ മിററും പിന്നിലെ നമ്പര്‍ പ്ലേറ്റും മോഡിഫൈ ചെയ്തതായി കണ്ടെത്തി. ഇതിന്റെ ഉടമകളെക്കൂടി പ്രതിയാക്കി കേസെടുക്കും. ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യും. ബൈക്കുകളുടെ ആര്‍.സി. റദ്ദു ചെയ്യുന്ന കാര്യവും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിഗണനയിലുണ്ട്.
നൂറുകിലോമീറ്റര്‍ സ്പീഡില്‍ വന്നാല്‍ മാത്രമേ ഏഴടിയിലധികം ഉയരത്തില്‍ ബൈക്ക് പൊങ്ങാന്‍ സാധ്യതയുള്ളൂവെന്നാണ് ആര്‍ടിഒ പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അതിവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കുള്ളിലേക്ക് പതിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുപ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും കൂടെയുണ്ടായിരുന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ നഷ്ടമുണ്ടായെന്ന് കാട്ടി കെ.എസ്.ഇ.ബി. നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha






















