ഗുരുവായൂര്‍ സ്വര്‍ണകവര്‍ച്ച, 5 പവന്‍ കൂടി കണ്ടെടുത്തതോടെ മോഷ്ടിച്ച രണ്ടര കിലോ സ്വർണവും കണ്ടെത്തി, മോഷ്ടാവ് സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിൽ, സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണം തെളിവുകള്‍ അവശേഷിപ്പിക്കാതെ അതിവിദഗ്ദമായി, മോഷണ വീരനെ വെട്ടിലാക്കിയത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങൾ...!

ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ 2.67 കിലോ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.5 പവന്റെ കൈ ചെയിന്‍ കൂടി കണ്ടെടുത്ത തോടെ നഷ്ടപ്പെട്ട 2.67 കിലോ സ്വര്‍ണവും പോലീസിന് ലഭിച്ചു.ഇടുക്കി ഉപ്പുതോട് സ്വദേശി ഷാനു ഷിന്റോ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത് പോയ ബൈക്ക് മോഷ്ടിച്ചാണ് ധര്‍മരാജ് ഗുരുവായൂരിലെ കവര്‍ച്ചയ്ക്ക് എത്തിയത്.
ഈ ബൈക്കും എടപ്പാളില്‍ നിന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതി തമിഴ്നാട് തിരുച്ചിറപ്പിള്ളി ലാല്‍ഗുഡി അണ്ണാനഗര്‍ കോളനിയിലെ ധര്‍മ്മരാജ് എന്ന രാജുവിനെ പോലീസ് പിടികൂടിയിരുന്നു. മോഷണത്തിന് ശേഷം കേരളം വിട്ട ധര്‍മ്മരാജിനെ ഷാഡോ പോലീസിന്‍റെ സഹായത്തോടെ ചണ്ഡിഗണ്ഡില്‍ നിന്നാണ് പിടികൂടിയത്.
1.08 ലക്ഷം രൂപയും ആഭരണങ്ങളില്‍ ചിലതും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുള്ള ധര്‍മ്മരാജ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കോട്ടയില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ മൂന്ന് മാസം മുന്‍പ് തഞ്ചാവൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ ചാടിപോയിരുന്നു.
മെയ് 12ന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കിടപ്പുമുറിയില്‍ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റു മുറികള്‍ തുറന്നിരുന്നില്ല.ബാലനും ഭാര്യ രുഗ്‌മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്നായിരുന്നു കവർച്ച.
https://www.facebook.com/Malayalivartha






















