ഗൂഗിളില്‍ നിങ്ങൾ ഈ കാര്യങ്ങൾ തെരയാറുണ്ടോ ? മുട്ടൻ പണി കിട്ടും മക്കളേ; ഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതൊക്കെ! ജയിലിൽ കേറിയിറങ്ങേണ്ടെങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കൂ

ഗൂഗിളില്‍ നാം എന്തൊക്കെ കാര്യങ്ങൾ തെരയാറുണ്ട് അല്ലേ ? എന്തിനെ കുറിച്ച് അറിയണമെങ്കിലും നാം ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. എന്നാൽ അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട് കേട്ടോ. അവയെങ്ങാനും തിരഞ്ഞാൽ മുട്ടൻ പണി കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതൊക്കെയാണ്;
*ചൈല്‍ഡ് പോണ്‍
കുട്ടികളുടെ പോണ്‍ വീഡിയോ ഒരിക്കലും നമ്മൾ ഗൂഗിളില്‍ തിരയാന്‍ പാടില്ല. രാജ്യത്ത് കുട്ടികളുടെ പോണോഗ്രഫിക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഗൂഗിളില്‍ ചൈല്‍ഡ് പോണ്‍ എങ്ങാനും സെര്‍ച്ച് ചെയ്താല്‍ അത് വമ്പൻ കുടുക്കായി മാറുക തന്നെ ചെയ്യും. ചൈല്‍ഡ് പോണ്‍ കാണുന്നതും പങ്കിടുന്നതും പോക്സോ ആക്ട് 2012 ലെ സെക്ഷന്‍ 14 പ്രകാരം കുറ്റകരമാണ്.
*പൈറേറ്റഡ് സിനിമകള്‍ പങ്കിടരുത്
പൈറേറ്റഡ് കോപ്പി പങ്കിടുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാൻ പാടില്ല. ഗൂഗിളിന്റെ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഒരു സിനിമയുടെ റിലീസിന് മുമ്പ് അതിന്റെ പൈറേറ്റഡ് സിനിമകള്‍ പങ്കിടാൻ പറ്റില്ല.അങ്ങനെ ചെയ്താൽ പിടിക്കപ്പെടും. ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. സൂക്ഷിക്കുക.
* ബലാത്സംഗ ഇരയുടെ ഫോട്ടോ പങ്കിടരുത്
ബലാത്സംഗ ഇരയുടെ ഫോട്ടോ പങ്കിടാൻ പാടില്ല. ഗൂഗിളിലോ മറ്റ് അനുബന്ധ പ്ലാറ്റ്ഫോമുകളിലോ ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പേരോ ഫോട്ടോയോ നിങ്ങള്‍ പങ്കിടുകരുത്. നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട് . നിയമപ്രകാരം കുറ്റകരമായ കാര്യമാണ്.
*ഗര്‍ഭച്ഛിദ്രം
ഗര്‍ഭച്ഛിദ്രത്തിന്റെ രീതികളെക്കുറിച്ച് നിങ്ങള്‍ അബദ്ധത്തില്‍ ഗൂഗിളില്‍ തിരഞ്ഞാല്‍, നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നേക്കാം. യഥാര്‍ത്ഥത്തില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കൂ.
*ബോംബ് ഉണ്ടാക്കുന്ന രീതി തെരയരുത്
ബോംബ് ഉണ്ടാക്കുന്ന രീതി തെരയരുത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഗൂഗിളില്‍ തിരയരുത്. ഇങ്ങനെ ചെയ്താൽ ജയിലിൽ വരെ പോകാൻ സാദ്ധ്യതയുണ്ട്. നിങ്ങള്‍ ഈ തിരച്ചില്‍ നടത്തുമ്പോൾ നിങ്ങളുടെ സിസ്റ്റത്തിന്റെ ഐ പി അഡ്രസ്സ് നേരിട്ട് പോലീസിലും മറ്റ് അന്വേഷണ ഏജന്‍സികളിലേക്കും പോകും. ഏജന്‍സിക്ക് നടപടിയെടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha






















