സരിത്തിനെ വലിച്ചിഴച്ചത് പിണറായിയെ വേദനിപ്പിച്ചതിന് സ്വപ്‌നയുടെ അടി കൊണ്ടത് മുഖ്യന്റെ വീക്ക് പോയിന്റില്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ

വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത്. ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ അത് സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും ഇന്നലെ സ്വപ്‌ന നല്‍കിയ മൊഴി സംബന്ധിച്ചാണ് ചോദിച്ചതെന്നും സരിത് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും സരിത്ത് ആരോപിച്ചു.
വീട്ടിലുണ്ടായിരുന്ന സമയത്ത് മൂന്ന് ആളുകള്‍ വന്ന് ബെല്‍ അടിച്ചു. ഡോര്‍ തുറന്നപ്പോള്‍ വിജിലന്‍സുകാരാണ്. അവര്‍ ബലമായി പിടിച്ചുകൊണ്ടു പോകുകയാണ് ചെയ്തത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അവരുടെ ഓഫീസില്‍വെച്ചു. മൊബൈല്‍ ഫോണ്‍ സീസ് ചെയ്യുന്നു എന്ന് കാണിച്ച് നോട്ടീസ് നല്‍കിയെന്നും സരിത്ത് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. പക്ഷേ ചോദിച്ച ചോദ്യങ്ങള്‍ എല്ലാം ഇന്നലെ സ്വപ്‌നയുടെ മൊഴി സംബന്ധിച്ചാണ്. ആര് പറഞ്ഞിട്ടാണ് സ്വപ്ന മൊഴി കൊടുത്തത്, ആരാണ് നിര്‍ബന്ധിച്ചത് എന്നിവയൊക്കെയാണ് ചോദിച്ചത്. അത് മാത്രമാണ് ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും തന്നോട് ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു.
ഫഌറ്റില്‍ നിന്ന് തന്നെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും സരിത്ത് ആരോപിച്ചു. ഫഌറ്റിലെ സിസിടിവി പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍, സിസിടിവി ഇവര്‍ നശിപ്പിക്കുമോ എന്നറിയില്ല. ഫഌറ്റിലെ എല്ലാവരും ഇതിന് സാക്ഷികളാണ്. ഒരു നോട്ടീസും നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് തന്നുവെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു.
മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജുമായും സോളാര്‍ കേസിലെ പ്രതി സരിതയുമായും വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സോളാര്‍ കേസിലെ പ്രതി സരിതയും താനും ഒരേ ജയിലില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
'പ്രശ്‌നം വന്നപ്പോള്‍ പി സി ജോര്‍ജ്ജ് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ ഈ 164 നെ ഉപയോഗിക്കരുത്. സരിതയെ തനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു ജയിലില്‍ ഉണ്ടായിരുന്നു. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അവര്‍ നിരന്തരം എന്റെ അമ്മയെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സ്വഭാവത്തിനുടമയല്ല. പി സി ജോര്‍ജ് എന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമാണ് പുറത്ത് വന്നത് അതിന്റെ അജണ്ടയെന്താണ്. എനിക്ക് ജീവിക്കണം. മക്കളെ വളര്‍ത്തണം. അദ്ദേഹം എന്തെങ്കിലും എഴുതി തന്നിട്ടുണ്ടെങ്കില്‍ പുറത്ത് വിടട്ടെ.' സ്വപ്ന സുരേഷ് വിശദീകരിച്ചു.
'ആരാണ് അധികാരത്തിലുള്ളത്, ആരാണ് മുഖ്യമന്ത്രി എന്നതൊന്നും എന്റെ വിഷയമല്ല. എനിക്കിതില്‍ ഗൂഢാലോചന എന്ന് പറയുമ്പോള്‍ അത് അംഗീകരിക്കേണ്ട കാര്യമില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ അജണ്ട ഇതിലില്ല. അടിസ്ഥാനപരമായി എനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. എനിക്കൊരുപാട് ഭീഷണി ഇപ്പോഴും നിലവിലുണ്ട്. എനിക്ക് ജോലി തന്ന സ്ഥാപനമായ എച്ച്ആര്‍ഡിഎസ്സിനും ഭീഷണികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. അതുകൊണ്ട് ഞാന്‍ കരുതുന്നത് ഞാന്‍ എന്താണ് സംഭവിച്ചത് എന്ന് പറയണം എന്ന് തന്നെയാണ്. അന്വേഷണഏജന്‍സികള്‍ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്. ഇതിന് പിന്നില്‍ അജണ്ടയുണ്ടോ എന്ന് ചോദിച്ചാല്‍, നോ! എന്നെ ഒന്ന് ജീവിക്കാന്‍ അനുവദിക്ക്, ഇത് ഒരു അമ്മയെന്ന നിലയില്‍ സ്ത്രീയെന്ന നിലയില്‍ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയില്‍ നടക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്'', സ്വപ്ന പറയുന്നു.
https://www.facebook.com/Malayalivartha























