ലൈവിനായി നെട്ടോട്ടം... ഏറെ കാത്തിരുന്ന നയന്‍താര വിഘ്‌നേഷ് കല്യാണം ഇന്ന് മഹാബലിപുരത്ത്; വിവാഹത്തിന് വന്‍ താരനിര എത്തും; കനത്ത സുരക്ഷ പ്രവേശനത്തിന് ക്ഷണക്കത്തിലെ കോഡ്; തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്ത് ഇന്ന് ഉത്സവം

നയന്‍താരയും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം അങ്ങനെ പൂവണിയുകയാണ്. മഹാബലിപുരത്ത് ഇരുവരും ഇന്ന് ഒന്നാകുകയാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും.
മഹാബലി പുരത്ത് ഇന്ന് ആഘോഷമാണ്. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. അതേസമയം വലിയ താരനിര എത്തുമെന്നും പറയുന്നുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്ത് നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നാം നിര താരങ്ങളെല്ലാം വിവാഹത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹവേദിയും പരിസരവും വന്‍ സുരക്ഷയിലാണ്.
ഇന്ന് രാവിലെയാണ് താരവിവാഹം. മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഏതാനം ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് പങ്കെടുക്കുന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, വിജയ് സേതുപതി, ആര്യ, സൂര്യ, സാമന്ത തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വധൂവരന്‍മാര്‍ ഒന്നിച്ചെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകന്‍ ഷാരൂഖ് ഖാനും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളിലേക്ക് കടക്കാന്‍. വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യര്‍ത്ഥന. വിവാഹവേദിയില്‍ സംഗീതപരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നയിക്കുന്നത് ആരാകുമെന്നതും സര്‍പ്രൈസാണ്.
വിവാഹച്ചടങ്ങ് സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴി പിന്നീട് സ്ട്രീം ചെയ്യുമെന്ന വാര്‍ത്തയും പ്രചരിക്കുന്നു. ഇത് വധൂവരന്മാരും സംവിധായകനും സ്ഥിരീകരിച്ചിട്ടില്ല. വിവാഹശേഷം പതിനൊന്നാം തീയതി നയന്‍താരയും താനും ഒന്നിച്ച് ചെന്നൈയില്‍ മാധ്യമങ്ങളെ കാണുമെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു. നാനും റൗഡി താന്‍ എന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ് വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍ അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. എന്തായാലും ഇന്നത്തെ വിവാഹം കെങ്കേമമാകും.
"
https://www.facebook.com/Malayalivartha