ചെറുകിട സ്റ്റേഷനുകളില്‍ രാത്രി 12-നും പുലര്‍ച്ചെ നാലിനും ഇടയ്ക്കുണ്ടായിരുന്ന സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ സാധ്യത കുറയുന്നു; യാത്രക്കാരുടെ അഭ്യർത്ഥന ഇനി റയിൽവെ തന്നെ കേൾക്കണം....

യാത്രക്കാരുടെ ആവശ്യം മായുന്നു. ചില തീവണ്ടികള്‍ക്ക് ചെറുകിട സ്റ്റേഷനുകളില്‍ രാത്രി 12-നും പുലര്‍ച്ചെ നാലിനും ഇടയ്ക്കുണ്ടായിരുന്ന സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ സാധ്യത കുറയുന്നതായി റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണം തീരെ കുറവാണെന്ന കാരണമാണ് ഇതിനായി റെയില്‍വേ പറയുന്നത്. കോവിഡിനു ശേഷം തീവണ്ടിഗതാഗതം സാധാരണ നിലയിലായപ്പോഴാണ് വെട്ടിക്കുറച്ച സ്റ്റോപ്പുകളുമായി രാത്രിവണ്ടികള്‍ ഓടിത്തുടങ്ങിയത് പോലും.
അങ്ങനെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ റെയില്‍വേ ബോര്‍ഡിന്റെ തീരുമാനമനുസരിച്ചേ സ്റ്റോപ്പുകള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂവെന്നാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെത്തിയ തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍. മുകുന്ദ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിര്‍ത്തിയ തീവണ്ടികള്‍ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്യുകയുണ്ടായി.
ചില രാത്രിവണ്ടികളും നഷ്ടമായ സ്റ്റോപ്പുകളും ഇങ്ങനെ;
➣തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ്- 16629 (ചാലക്കുടി, ഇരിങ്ങാലക്കുട, പട്ടാമ്പി, കുറ്റിപ്പുറം)
➣മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്- 16630 (കുറ്റിപ്പുറം, പട്ടാമ്പി, ഇരിങ്ങാലക്കുട, ചാലക്കുടി)
➣പുണെ-കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ്- 16381 (വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി)
➣തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ്- 16604 (തിരൂര്‍, കുറ്റിപ്പുറം)
➣മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ്- 22637 (ചെറുവത്തൂര്‍)
➣ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്- 22638 (ചെറുവത്തൂര്‍)
➣തിരുവനന്തപുരം -മംഗളൂരു എക്‌സ്പ്രസ്-16347 (ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി)
➣മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്-16348 (ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി, ➣ശാസ്താംകോട്ട, വര്‍ക്കല)
https://www.facebook.com/Malayalivartha