മണിമലയാറ്റിലെ തേലപ്പുഴക്കടവും തൂക്കുപാലാവും സഞ്ചാരികളുടെ മനംകവരുന്നു. ... അശ്രദ്ധമായി നീങ്ങിയാല്‍ അപകടവും

മണിമലയാറ്റിലെ തേലപ്പുഴക്കടവും തൂക്കുപാലാവും സഞ്ചാരികളുടെ മനംകവരുന്നു. ... അശ്രദ്ധമായി നീങ്ങിയാല്‍ അപകടവും
ശാസ്താംകോയില്‍ മണിമലയാറ്റിലെ തേലപ്പുഴക്കടവും അവിടത്തെ തൂക്കുപാലാവും സഞ്ചാരികളുടെ മനംകവരുന്നവയാണ്. ഇപ്പോള്‍ ആറ് ഇരുകരമുട്ടി ഒഴുകുന്നുവെങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവില്ല.
സമീപത്തെ ജില്ലകളിലെ എറ്റവും വലിയ തൂക്കുപാലമാണിത്. പൂര്‍ണമായി ഇരുമ്പുകയറുകളിലും കമ്പികളിലും നിര്‍മിച്ച തൂക്കുപാലത്തില്‍ കയറാനും ദൃശ്യങ്ങള്‍ പകര്‍ത്താനും എത്തുന്നത് അന്യജില്ലകളില്‍ നിന്നടക്കം വന്‍നിരയാണെ്തുക പതിവ്. ജലനിരപ്പ് താഴുന്ന സമയത്തു മണല്‍പ്പരപ്പിലൂടെ നടക്കുകയും ചെയ്യാം കഴിയും.
തൂക്കുപാലത്തില്‍ നിന്നു സാഹസിക ചിത്രങ്ങള്‍ പകര്‍ത്താനും ശേഷം ആറ്റില്‍ മുങ്ങിക്കുളിക്കുന്നതിനുമാണ് മിക്കവാറും പേര്‍ എത്തുന്നത്. നിശ്ചിത എണ്ണം യാത്രക്കാര്‍ മാത്രമേ ഒരു സമയം പാലത്തില്‍ കയറാവൂ എന്നു നിബന്ധനയുണ്ടെങ്കിലും ഇവിടെ മിക്കപ്പോഴും പാലിക്കപ്പെടാറില്ല.
ഇരുകരകളിലും ഇടതൂര്‍ന്നു നില്‍ക്കുന്ന മുളങ്കൂട്ടങ്ങളും മണല്‍പ്പരപ്പിന്റെ ഒരുഭാഗത്തു പെരുമ്പാറ ശുദ്ധജലപദ്ധതിയുടെ 111 അടി ഉയരത്തില്‍ നില്‍ക്കുന്ന പമ്പിങ് കിണറും മറുകടവിലെ മനോഹരമായ കല്‍പടവുകളുമൊക്കെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളാകുന്നു. ജനുവരി മുതല്‍ മേയ് മാസം വരെയാണു സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്നതെങ്കിലും ജൂണ്‍ ആരംഭിച്ചിട്ടും വരവ് നിലച്ചിട്ടേയില്ല.
അതേസമയം, ഉല്ലസിക്കാന്‍ എത്തുന്നവര്‍ ആറ്റിലെ കണാക്കയങ്ങോളില്‍ അകപ്പെടാതെ സൂക്ഷിക്കണമെന്നതാണു സുപ്രധാനമായുള്ളത്. 45 ജീവനുകളാണ് ഇവിടെ ഇതുവരെ പൊലിഞ്ഞത്. ഇതില്‍ ഏറിയപങ്കും 25 വയസ്സില്‍ താഴെയുള്ളവരാണ്. കടവില്‍ ഇറങ്ങുന്നിടത്തു ഗേറ്റും ഇരു കരകളിലും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മേഖലയില്‍ സുരക്ഷാ ജീവനക്കാരെയും ലൈഫ് ഗാര്‍ഡുകളെയും നിയമിക്കണമെന്നുള്ള ആവശ്യങ്ങള്‍ ഇതുവരെ നടപ്പിലായിട്ടില്ല.
"
https://www.facebook.com/Malayalivartha