റിസോർട്ടിൽ അനധികൃതമായി വളർത്തിയത് മൂന്ന് സിംഹങ്ങളെ; തേടിയെത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച, സൗദിയിൽ യുവാവിന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും വിധിച്ച് കോടതി

റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളർത്തി സൗദി പൗരൻ. പിന്നാലെ കയ്യോടെ പിടികൂടി പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും വിധിച്ച് കോടതി. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റിയിരിക്കുകയാണ്. സൗദി തലസ്ഥാനത്തെ ഒരു റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.
ഇതിലൂടെയാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടികൾ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ മൃഗങ്ങളെ അനധികൃതമായി വളർത്തുന്നത് സൗദിയിൽ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കർശനമായ നടപടി സ്വീകരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. അനധികൃതമായി മൃഗങ്ങളെ വളർത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്.
കൂടാതെ ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയോ അതിൽ കൂടുതലോ നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം വരെ തടവോ 30 മില്യൺ റിയാലിൽ കൂടാത്ത പിഴയോ ഉൾപ്പെടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha