മാതൃകയായി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍.... ബസിനുള്ളില്‍ കുഴഞ്ഞു വീണ യാത്രക്കാരനെ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ചു

മാതൃകയായി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍.... ബസിനുള്ളില്‍ കുഴഞ്ഞു വീണ യാത്രക്കാരനെ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ചു.
പയ്യന്നൂര്‍ -കോഴിച്ചാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പയ്യന്നൂരിലെ ടി.വി.നിഷ, ഡ്രൈവര്‍ പെരുമ്പയിലെ പി.കെ.സുഭാഷ് എന്നിവരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായത്. ഇന്നലെ രാവിലെ 9 മണിയോടെ സംഭവം.
പയ്യന്നൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെറുപുഴ ശാഖാ മാനേജര്‍ പയ്യന്നൂര്‍ സ്വദേശി കെ.പി.മനോജാണു പാടിയോട്ടുചാല്‍ സ്റ്റോപ്പ് കഴിഞ്ഞതോടെ ബസിനുള്ളില്‍ കുഴഞ്ഞുവീണത്.
ബസിന്റെ സീറ്റില്‍ തളര്‍ന്നുവീണ മനോജിനു കണ്ടക്ടര്‍ നിഷ കുടിവെള്ളം നല്‍കിയ ശേഷം വിവരം ഡ്രൈവറെ അറിയിച്ചു. പിന്നെയുളള 3ലേറെ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസുമായി ഡ്രൈവര്‍ കാക്കയംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലേക്ക് കുതിച്ചു. ഇതിനിടെ കണ്ടക്ടര്‍ യാത്രക്കാരെ കാര്യം പറഞ്ഞു ധരിപ്പിച്ചു. ഇതോടെ ജീവനക്കാര്‍ക്ക് പിന്തുണയുമായി യാത്രക്കാരും സജീവമായി രംഗത്തെത്തി.
കുഴഞ്ഞു വീണ ആളെ ആശുപത്രിയില്‍ എത്തിച്ച ശേഷം വിവരം ബാങ്ക് അധികൃതരെ വിളിച്ചറിക്കുകയും ചെയ്തു. ഇതിനു ശേഷമാണു ബസുമായി ജീവനക്കാര്‍ കോഴിച്ചാലിലേക്ക് യാത്ര തിരിച്ചു. ജീവനക്കാരുടെ നല്ല മനസ്സിനെ യാത്രക്കാരും നാട്ടുകാരുമേറെ അഭിനന്ദിക്കുകയുണ്ടായി.
ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന് തുണയായത്.
"
https://www.facebook.com/Malayalivartha