ഡോ. ബി ആര്‍ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാഗത്ത് നിന്ന് നീക്കി കര്‍ണാടക... സാമൂഹിക പാഠ പുസ്തകത്തിലെ 'നമ്മുടെ ഭരണഘടന' എന്ന ഭാഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശില്‍പി എന്ന വിശേഷണം നീക്കം ചെയ്തത്

ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് പുതിയ പരിഷ്‌കരണം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഹിന്ദുത്വ അനുഭാവിയായ റോഹിത്ത് ചക്ര തീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാഗം പരിഷ്‌ക്കരിച്ചത്.
അംബേദ്കറുടെ ഭാഗം ഒഴിവാക്കിയതിന് സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഇതോടെ തെറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യസ മന്ത്രി ബി സി നാഗേഷ് മാപ്പ് പറഞ്ഞു.
പ്രതിഷേധമുയര്‍ന്നതോടെ റോഹിത്ത് ചക്ര തീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാഠഭാഗങ്ങളില്‍ കാവിവത്കരണം സംബന്ധിച്ച വിവാദം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha