പ്രവാസി മലയാളിയുടെ കൈത്താങ്ങ്; തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാര്‍ വിഷമിക്കരുതെന്ന ആഗ്രഹത്താല്‍ ഏഴുമാസത്തിനിടെ വാങ്ങിനല്‍കിയത് 600 പശുക്കളെ, മൂന്നുകോടിയോളം രൂപ ചെലവഴിച്ച് പശുക്കളെ വാങ്ങിനല്‍കി നന്മയുടെ പ്രതീകമായി എന്‍ജിനീയറായ വിജയന്‍

നാട്ടുകാർക്ക് കൈത്താങ്ങായി പ്രവാസി മലയാളി. തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാര്‍ വിഷമിക്കരുതെന്ന ആഗ്രഹത്താല്‍ തന്നെ പ്രവാസിമലയാളിയായ യുവാവ് ഏഴുമാസത്തിനിടെ വാങ്ങിനല്‍കിയത് 600 പശുക്കളെയാണ്. കടയ്ക്കല്‍ മുള്ളിക്കാട് പവിത്രത്തില്‍ വിജയനാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് പശുക്കളെ വാങ്ങിനല്‍കി നന്മയുടെ പ്രതീകമായി മാറിയിരിക്കുന്നത്.
അതോടൊപ്പം തന്നെ എന്‍ജിനീയറായ വിജയന്‍ ഷാര്‍ജയില്‍ നിര്‍മാണമേഖലയില്‍ മൂന്ന് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഷങ്ങളായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും അര്‍ബുദബാധിതര്‍ക്ക് ചികിത്സാസഹായവും നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാൽ വല്ലപ്പോഴും നാട്ടിൽ എത്തുമ്പോൾ തൊഴിലില്ലാത്തതുമൂലം ജീവിതം പ്രതിസന്ധിയിലായ പാവങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് എന്താണ് പരിഹാരമെന്ന ആലോചനയിലായിരുന്നു എസ്.എന്‍.ഡി.പി.യോഗം ചിറവൂര്‍ ശാഖാ ഭാരവാഹികൂടിയായ അദ്ദേഹം.
കൂടാതെ പശുവളര്‍ത്തലിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാമെന്ന് മനസ്സിലാക്കിയ വിജയന്‍ ശാഖയുമായി ബന്ധപ്പെട്ട് നിര്‍ധന കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ 400 പേര്‍ക്ക് പശുക്കളെ വാങ്ങിനല്‍കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇത്രയും പശുക്കളെ കണ്ടെത്താന്‍ തന്നെ ശാഖാ സെക്രട്ടറിയായ രാജീവും മറ്റുള്ളവരും കൃഷ്ണഗിരിയിലും കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും പലവട്ടം പോയിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാണ് പശുക്കളെ എല്ലാവര്‍ക്കും വിതരണംചെയ്തത്.
അങ്ങനെ പശുക്കളെ അഞ്ചുവര്‍ഷത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നും ഒരു പശുക്കിടാവിനെ തിരികെനല്‍കണമെന്നും നിബന്ധനയുണ്ടാക്കുകയായിരുന്നു. പശുക്കളെ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാജീവിന്റെ നേതൃത്വത്തില്‍ പരിശോധനയും നടത്തുകയാണ്. തിരികെലഭിക്കുന്ന കിടാവിനെ വീണ്ടും പാവങ്ങള്‍ക്ക് നല്‍കാനാണ് ഇവരുടെ ഉദ്ദേശം. ചിതറ, കടയ്ക്കല്‍, ഇട്ടിവ, കുമ്മിള്‍ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് പശുക്കളെ ലഭിച്ചത്.
അതേസമയം ഷാര്‍ജയിലുള്ള മൂന്ന് കമ്പനികളില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് പശുക്കളെ വാങ്ങിനല്‍കാന്‍ ഇദ്ദേഹം ചെലവഴിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം പശുക്കളെ വില്‍ക്കേണ്ടിവന്ന ക്ഷീരകര്‍ഷകനായ നെല്ലിക്കുന്നുംപുറത്തെ വാഹിദും ഭാര്യ ലൈലയും പശുക്കിടാവിനെ ലഭിച്ചത് വലിയ അനുഗ്രഹമായെന്ന് ചൂണ്ടിക്കാണിക്കുകയാണ്. പശുക്കള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാന്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് ഏര്‍പ്പെടുത്താന്‍ വിജയന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്. വന്ധ്യതാചികിത്സയ്ക്കും സൗകര്യമൊരുക്കും. പരേതയായ ശൈലയാണ് വിജയന്റെ ഭാര്യ. അമേരിക്കയില്‍ ഡോക്ടര്‍മാരായ അരുണും ആദര്‍ശുമാണ് അച്ഛന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നത് തന്നെ.
https://www.facebook.com/Malayalivartha