പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടു പോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി

പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടു പോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി.
മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയിലാണ് കീഴടങ്ങിയത്. പരപ്പനങ്ങാടി സ്വദേശി ഷംസീര്‍ (25) ആണ് കീഴടങ്ങിയത്. ഇയാളെ കോടതി ജൂണ്‍ 22 വരെ റിമാന്‍ഡിലാക്കി
2019 മെയ് 31 മുതല്‍ 2022 മാര്‍ച്ച് 17നും ഇടയില്‍ 16കാരന് പലതവണ മയക്കു മരുന്ന് നല്‍കിയതായാണ് പരാതിയിലുള്ളത്. മയക്കു മരുന്ന് വില്‍പ്പന നടത്താനായി കുട്ടിയെ ഉപയോഗിച്ചതായും പരാതിയിലുണ്ട്. കേസില്‍ പരപ്പനങ്ങാടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കെട്ടുങ്ങല്‍ സ്വദേശി ഇസ്മയില്‍ (35) റിമാന്റില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha