നിരോധിത പുകയില ഉൽപ്പന്ന വിൽപ്പനക്കിടെ പിടികൂടിയതിൽ പ്രകോപനം, പിങ്ക് പോലീസ് ഓഫീസറെ ആക്രമിച്ച യുവതി പിടിയിൽ

കൊച്ചി ആലുവയിൽ പിങ്ക് പോലീസ് ഓഫീസറെ ആക്രമിച്ച യുവതി പിടിയിൽ. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സീമ(40) അറസ്റ്റിലായത്.സീനിയർ സിപിഒ നിഷയെയാണ് ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുഭവനിൽ ലഹരിവസ്തുക്കൾ കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.
വിദ്യാർത്ഥികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. നിരോധിത പുകയില ഉൽപ്പനങ്ങൾ വിൽക്കുന്നതിനിടെ പിടിയിലായപ്പോൾ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
നിരോധിത ലഹരിവസ്തുക്കളും പുകയില ഉൽപ്പന്നങ്ങളുമടങ്ങിയ ബാഗും സീമയുടെ കൈവശമുണ്ടായിരുന്നു. ആലുവ ജില്ലാ ആശുപത്രിയുടെ മുമ്പിൽ വെച്ചാണ് പിങ്ക് പോലീസ് സീമയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. ഹൗസ് ബോട്ടിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. ഡോൺ അരുൺ, കരൺ എന്നിവരും പിടിയിലായി. ആഡംബര കാറിലാണ് ഇവർ എത്തിയത്.
https://www.facebook.com/Malayalivartha