ബിരിയാണിച്ചെമ്പ് തുറന്ന് സ്വപ്ന... മുഖ്യനെ ചോദ്യം ചെയ്യാൻ ഇഡി.... കേന്ദ്ര സംഘത്തിന്റെ കത്രിക പൂട്ട്....

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുമോ എന്നതാണ്. അങ്ങനെയെങ്കിൽ ആരൊക്കെ കുടുങ്ങും? എന്തൊക്കെ സംഭവിക്കും എന്നുള്ളതാണ്. സ്വപ്‌നയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍, ഗുരുതര വെളിപ്പെടുത്തലാണ് ഉയർത്തിയിരിക്കുന്നത്. അതുകൊണ്ട് ഇഡിക്ക് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ നിയമപരമായി കഴിയുമെന്നാണു നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ പ്രതികാര നടപടികളും ആരംഭിച്ചിട്ടുണ്ട് എന്ന ആരോപണവും ഉയരുന്നുണ്ട്. സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെയാണ് പ്രതികാര നടപടിയുമായി സർക്കാർ തുനിഞ്ഞിരിക്കുന്നത്. എച്ച് ആർ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സർക്കാർ.
വാഹനങ്ങളിലെ എച്ച് ആർ ഡി എസ് ബോർഡുകൾ നീക്കാൻ സ്ഥാപനത്തോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു. എച്ച്.ആർ.ഡി.എസിൽ എത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വാഹനങ്ങളിലെ സ്റ്റിക്കറുകളും ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. സ്വപ്ന സുരേഷും സരിത്തും ജോലി ചെയ്യുന്ന സ്ഥാപനമാണ് എച്ച് ആർ ഡി എസ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേരള രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സരിത്തിനെ ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെയും ഭാര്യയെയും മകളെയും സംബന്ധിച്ച വെളിപ്പെടുത്തൽ ദേശീയ മാദ്ധ്യമങ്ങളിൽ വരെ വലിയ ചർച്ചയായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ മുൻമന്ത്രി കെ. ടി. ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി. സി. ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്. ജലീൽ സ്വപ്നയ്ക്ക് എതിരെ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം.
പൊലീസ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്‍റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. സോളാർ കേസ് പ്രതി സരിതയെയും ചോദ്യം ഈ കേസുമായി ബന്ധപ്പെട്ട് ചെയ്യും. സരിതയും ജോർജുമായിട്ടുള്ള ടെലിഫോൺ സംഭാഷണം നേരത്തേ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ മാറും മുമ്പാണ് വേഗത്തിൽ സർക്കാർ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മിൽ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്.
പക്ഷേ ഇതൊന്നും കേന്ദ്ര ഏജൻസികളെ വിലക്കാൻ പോന്നതാവില്ല. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പ് അനുസരിച്ച് സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും മജിസ്‌ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തും. സാക്ഷിയാണെങ്കില്‍ മൊഴിയും പ്രതിയാണെങ്കില്‍ കുറ്റസമ്മതമൊഴിയുമാണ്. സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതിനാല്‍ സ്വപ്നയുടേത് കുറ്റസമ്മതമൊഴിയാണ്. സിആര്‍പിസി 164 അനുസരിച്ചു മൊഴിയെടുക്കണമെങ്കില്‍ അന്വേഷണ ഏജന്‍സി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖാമൂലം അനുവാദം ചോദിക്കണം.
സിജെഎം മജിസ്‌ട്രേറ്റിനെ കുറ്റസമ്മത മൊഴിയെടുക്കാനായി ചുമതലപ്പെടുത്തും. മജിസ്‌ട്രേറ്റ് മൊഴി എടുക്കാനുള്ള തീയതി നിശ്ചയിച്ച് നോട്ടിസ് നല്‍കും. രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ ഉത്തരവാദത്തില്‍ സൂക്ഷിക്കും. രേഖാമൂലം അപേക്ഷ നല്‍കി ഇഡിക്ക് സ്വപ്നയുടെ കുറ്റസമ്മത മൊഴിയുടെ പകര്‍പ്പെടുക്കാം. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 173(8) വകുപ്പ് അനുസരിച്ച് തുടരന്വേഷണം നടത്താം. കോടതിയുടെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമില്ല. കോടതിയെ അറിയിച്ചാല്‍ മതിയാകും.
മൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ തെളിവുകള്‍ കണ്ടെത്താനായി അന്വേഷണ ഏജന്‍സിക്കു ചോദ്യം ചെയ്യാം. നുണ പരിശോധനയ്ക്കു തയാറാണെന്ന് സ്വപ്ന ആവശ്യപ്പെട്ടാല്‍ ഏജന്‍സികള്‍ക്ക് ആ മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. തെളിവു ലഭിച്ചാല്‍ മുഖ്യമന്ത്രിയെ അടക്കം അറസ്റ്റു ചെയ്യാനാകും എന്നതാണ് അതിലെ പ്രധാനപ്പെട്ട വിഭാഗം. തെളിവു ലഭിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 169-ാം വകുപ്പ് അനുസരിച്ച് കോടതിയെ അക്കാര്യം അറിയിക്കാം.
ഭരണഘടനയുടെ 14-ാം വകുപ്പ് അനുസരിച്ച് നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ക്രിമിനല്‍ കേസായതിനാല്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 197-ാം വകുപ്പ് അനുസരിച്ചുള്ള സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയത്തിലെ കേസാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാര്‍ അനുമതി തേടാറുണ്ട്. ക്രിമിനല്‍ കേസില്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ കോടതിയുടെ അനുമതിയും ആവശ്യമില്ല.
''എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്'', എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു.
ഇതല്ലാതെ പല വിവരങ്ങളും വിശദമായി ഞാൻ രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ടെന്നും സമയം വരുമ്പോൾ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്നുമായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വപ്ന മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലിൽ സ്വപ്ന മൊഴി നൽകിയതായാണ് വിവരം.
സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്.
സ്വപ്നയുടെ വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സർക്കാറിന് ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേ സമയം സരിത്തിന്‍റെ ചോദ്യം ചെയ്യലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം.
https://www.facebook.com/Malayalivartha