പിണറായിക്ക് ഹൈക്കോടതി വക എട്ടിന്റെ പണി സ്വപ്നയെ അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതിന് പിന്നില്‍ ഇതാണ്

മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ സ്വപ്നയെ എങ്ങനെ പൂട്ടണം എന്ന ആലോചനയിലാണ് സിപിഎം. കോടതി വഴി പോയാല്‍ തിരിച്ചടി ഉറപ്പാണ് നിലവിലെ ഗൂഡാലോചന എല്ലാം തകര്‍ന്ന് തരിപ്പണമാകും. അക്കാര്യത്തില്‍ സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്.
അതുകൊണ്ടാണ് നയതന്ത്ര സ്വര്‍ണക്കടത്തിലും കറന്‍സി കടത്തിലും മുഖ്യമന്ത്രിക്കെതിരെ ഇത്രയും ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടും സ്വപ്‌ന സുരേഷിനെ നിലവില്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കാന്‍ കാരണം. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ വാദം മുഖവിലയ്‌ക്കെടുത്തു കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തളളിയത്. അവിടെ സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ത്തിരുന്നു എങ്കില്‍ തിരിച്ചടി ഉറപ്പായിരുന്നു.
സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു തെളിവും ഒരു ഭാഗത്ത് നിന്നും വരാതിരിക്കാന്‍ ആളുകളെ പേടിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇങ്ങനെയുള്ള നടപടിക്രമങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഞങ്ങള്‍ക്കെതിരെ ആരെങ്കിലും തെളിവോ മൊഴിയോ കൊടുത്താല്‍ അവരുടെ അനുഭവം ഇതായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയും കൂട്ടരും.ഒരാളെ രാത്രി വീട്ടില്‍ നിന്ന് നോട്ടീസ് പോലും നല്‍കാതെ പിടിച്ച് കൊണ്ടുപോകുക. എന്നിട്ട് ഇത് ഗൂഡാലോചനയാണെന്നും ഇതിന് പിന്നില്‍ ആരൊക്കെയുണ്ട് എന്ന് ഭീഷണിപ്പെടുത്തി ചോദിക്കുക. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കേരളം എന്താ വെള്ളരിക്കാപട്ടണമാണോ എന്ന് ചോദിച്ചത്
പാലക്കാടിലെ വിജിലന്‍സ് സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ വീട്ടില്‍ ഇടിച്ചു കയറി, അയാളെ തട്ടിക്കൊണ്ടുപോയി നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴി കൊടുത്തതിന്റെ പേരില്‍ മാത്രം സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കോടതിയുടെ വരാന്തയില്‍ പോലും ഈ കേസ് നിലനില്‍ക്കുമോ എന്നും വിഡി പരിഹസിക്കുകയുണ്ടായി.
കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പടെ പത്ത് ഡിവൈഎസ്പിമാരും രണ്ട് സിഐമാരും ഉള്‍പ്പടെയുള്ള പന്ത്രണ്ടംഗ സംഘം എന്തിനാണ് എന്ന ചോദ്യവും പ്രസക്തമാവുകയാണ്. ഒരാളും ഈ രീതിയില്‍ മൊഴി കൊടുക്കാതിരിക്കാന്‍ ബുദ്ധിപൂര്‍വ്വം ചെയ്യുന്നതാണ് ഈ കേസെടുക്കല്‍. ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഈ കുറ്റസമ്മത മൊഴിയുടെ പുറത്ത് കേന്ദ്ര ഏജന്‍സികള്‍ എന്ത് നടപടികള്‍ സ്വീകരിക്കും എന്നാണ് ഇനി അറിയേണ്ടത്
ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു നീതി പിണറായി വിജയന് ഒരു നീതി എന്നത് ഇവിടെ നടക്കില്ലെന്നാണ് വിഡി സതീശന്‍ സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്ന് നീതിയുക്തമായ അന്വേഷണം നടക്കട്ടേയെന്ന് പ്രഖ്യാപിക്കുന്നതിന് പകരം അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാനുള്ള ഗൂഢ ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്
നിലവില്‍ കെ.ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. പോലീസ് പീഡനമെന്ന പരാതിയുണ്ടെങ്കില്‍ അതിനെതിരെയാണ് കോടതിയെ സമീപിക്കേണ്ടതെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയല്ല നല്‍കേണ്ടതെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന മാത്രമാണ് പ്രതി സരിത്ത് പ്രതിയല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മുന്‍കൂര്‍ അനുമതിയില്ലാതെ സരിത്തിനെ പിടിച്ചുകൊണ്ട് പോയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പല്ലേ എന്ന് ചോദിച്ച് ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അടിയന്തിര പ്രാധാന്യമുളളതാണെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിച്ചത്.
https://www.facebook.com/Malayalivartha