സര്‍ക്കാരിന്റെ രണ്ടാം ദൂതനായി നികേഷ്‌കുമാര്‍ പിണറായി വിറപ്പിക്കുമ്പോള്‍ പറപ്പിക്കാന്‍ സ്വപ്‌ന കളത്തില്‍; എടാ സരിത്തേ, ഇയാളെ നാളെ പൊക്കും' വോയിസ് ക്ലിപ്പും പുറത്ത്

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്!പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോര്‍ജ്ജും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വന്‍ സംഘം. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോര്‍ജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.
എന്നാല്‍ ഓരോ മണിക്കൂറിലും സ്വപ്‌നയുടെ പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നത് സര്‍ക്കാരിന് ഇടിത്തീയായി മാറുകയാണ്.
ഷാജ് കിരണ്‍ അടുത്ത സുഹൃത്താണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ വീട്ടിലേക്ക് വന്നത്. എന്നാല്‍ മാനസികമായി തളര്‍ത്തി, രഹസ്യമൊഴി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഷാജ് കിരണ്‍ ശ്രമിച്ചതെന്നും സ്വപ്‌ന ആരോപിച്ചു.
സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജി കിരണ്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരായി താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു ഷാജി കിരണിന്റെ ഭീഷണി. 'എടാ സരിത്തേ, ഇയാളെ നാളെ പൊക്കും' എന്നായിരുന്നു ഷാജി കിരണ്‍ ഫോണിലൂടെ പറഞ്ഞതെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ റെക്കാഡ് അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാളെ ഇതെല്ലാം പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.
ഷാജി കിരണിന്റെ ഭീഷണിക്കു പിന്നാലെയാണ് സരിത്തിനെ തട്ടികൊണ്ടുപോകുന്നത്. ഇതില്‍ നിന്ന് എന്ത് മനസിലാക്കണം? കൊണ്ട് പോയത് വിജിലന്‍സ് ആണെന്ന് മീഡിയ റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് തന്നെ ഷാജി എന്നോട് പറഞ്ഞു. ഇതില്‍ നിന്നും വ്യക്തമല്ലേ എല്ലാം. മണിക്കൂറുകളോളം എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഒട്ടേറെ കേസുകള്‍ തലയില്‍ വച്ചുതരുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. എല്ലാറ്റിന്റെയും വോയിസ് ക്ലിപ് കയ്യിലുണ്ട്. നാളെ പുറത്തുവിടുമെന്ന് സ്വപ്ന പറഞ്ഞു.
ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നും 45 മിനിറ്റിനകം വിട്ടയക്കുമെന്നും ഷാജ് കിരണ്‍ തന്നെയാണ് വിളിച്ചറിയിച്ചത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാള്‍ വന്നുകാണുമെന്നും അവരോട് സംസാരിക്കണമെന്നും ഷാജ് കിരണ്‍ നിര്‍ദേശിച്ചതായും സ്വപ്‌ന വെളിപ്പെടുത്തി.
നികേഷിന് തന്റെ ഫോണാണ് ആവശ്യമെന്നും അത് നല്‍കണമെന്നും പറഞ്ഞു. പറയുന്നതുപോലെ കേട്ടാല്‍ തനിക്കെതിരേയുള്ള കേസെല്ലാം ഒത്തുതീര്‍ക്കാമെന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ വൈകീട്ട് ഏഴുമണി വരെ ഷാജ് കിരണ്‍ മാനസികമായി പീഡിപ്പിച്ചു. താന്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു. 'ഒന്നാം നമ്പറി'നെ കാണാന്‍ പോവുകയാണെന്നും തന്നോട് പറഞ്ഞു. ഇതിന്റെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അഭിഭാഷകന്റെ കൈവശമുണ്ട്. നാളെ ഇതെല്ലാം പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.
തന്നെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ഒളിച്ചോടാനല്ല മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അറസ്റ്റിലായാല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്നും പിന്നീട് സത്യം പുറത്തുവരില്ലെന്നുമുള്ള ഭയംകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷാജ് കിരണ്‍. സ്വപ്ന സുരേഷിനെ തനിക്ക് അറുപത് ദിവസങ്ങളായിട്ട് അറിയാമെന്നും നിരന്തരമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ താന്‍ അവസാനമായി കാണുന്നത് ഒരു വാര്‍ത്താ സമ്മേളനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായതായി സ്വപ്‌ന ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ഷാജ് മാധ്യമങ്ങളോട് സംസാരിച്ചത്.
സ്ഥലക്കച്ചവടവുമായിട്ടാണ് സ്വപ്നയെ പരിചയപ്പെടുന്നത്. അറുപത് ദിവസങ്ങളായിട്ട് സ്വപ്നയെ അറിയാം. ശിവശങ്കര്‍ എന്നയാളെ ടിവിയില്‍ അല്ലാതെ വേറെ എവിടയും കണ്ടിട്ടില്ല. ഈ പറഞ്ഞ ദിവസങ്ങളില്‍ സിപിഎം നേതാക്കളോ ശിവശങ്കറോ കോണ്‍ഗ്രസ് നേതാക്കളോ തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ എല്ലാം സമ്മതിക്കാം. സ്വപ്നയുടെ പക്കല്‍ ശബ്ദരേഖ ഉണ്ടെങ്കില്‍ അത് പുറത്തു വിടട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സരിത്തിനെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ 'പ്ലീസ് സേവ് മീ' എന്ന് സ്വപ്ന നിലവിളിച്ചത് കൊണ്ടാണ് ഉച്ചയ്ക്ക് പാലക്കാട്ടേക്ക് പോയത്. എന്നാല്‍ മണ്ണുത്തി കഴിയുമ്പോഴാണ് വിജിലന്‍സ് ആണ് കൊണ്ടു പോകുന്നത് എന്ന് അറിഞ്ഞത്. അവിടെ എത്തിയപ്പോള്‍ തനിക്ക് ഫിറ്റ്‌സ് ഉണ്ടെന്നും അവിടെ ഇരിക്കണമെന്നും സ്വപ്ന പറഞ്ഞു. അതുകൊണ്ടാണ് സ്വപ്നയുടെ അടുത്ത് ഇരുന്നത്, സംസാരിച്ചത്. ഷാജ് പറഞ്ഞു. വൈകുന്നേരം ആറ് മണി വരെ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് വോയിസ് ക്ലിപ്പ് പുറത്തുവിടും എന്ന് സ്വപ്‌ന വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha