സംസ്ഥാനജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് മുതല്‍ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ് രംഗത്ത്

സംസ്ഥാനജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് മുതല്‍ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ് രംഗത്ത്.
പദ്ധതിയില്‍ ചേരാന്‍ വിമുഖത കാട്ടിയ ആശുപത്രികളുടെ പ്രതിനിധികളുമായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചര്‍ച്ചനടത്തുകയും ഒരാഴ്ചയ്ക്കകം മറുപടിയറിയിക്കാമെന്നാണ് ആശുപത്രിപ്രതിനിധികള്‍ അറിയിക്കുകയും ചെയ്തു.
സന്നദ്ധത അറിഞ്ഞശേഷം ആശുപത്രികളുടെയും മെഡിസെപ് ആനുകൂല്യം ലഭ്യമാകുന്ന ചികിത്സകളുടെയും പട്ടിക പ്രസിദ്ധീകരിക്കും. ഇതിനുസാധിച്ചാല്‍ ജൂണിലെ ശമ്പളത്തില്‍ നിന്ന് ആദ്യ പ്രീമിയം ഈടാക്കാന്‍ ഉത്തരവിറക്കും.ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ബാലഗോപാല്‍ അറിയിച്ചു.
അഞ്ചുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് ഈ വര്‍ഷം ജനുവരിയിലാണ് സര്‍ക്കാരിന്റെ അംഗീകാരം ലഭ്യമായത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സിന് കരാര്‍ ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമാക്കാനായിട്ടില്ല. ചില സ്വകാര്യ ആശുപത്രികളുടെ നിസ്സഹകരമാണ് പ്രധാന തടസ്സമായിരിക്കുന്നത്. വിവിധ ചികിത്സകള്‍ക്ക് നിശ്ചയിച്ച തുക കുറവാണെന്ന കാരണത്താലാണ് ആശുപത്രികള്‍ വിട്ടുനില്‍ക്കുന്നത്. ചില ആശുപത്രികള്‍ ചിലയിനം ചികിത്സകള്‍ക്ക് മാത്രമാണ് തയ്യാറായിട്ടുള്ളത്.
പ്രീമിയത്തിന്റെ ആദ്യഗഡുവായി സര്‍ക്കാര്‍ ആദ്യം 200 കോടി കമ്പനിക്ക് നല്‍കണം. മൂന്നുമാസത്തേക്കുള്ള പ്രീമിയമാണിത്. ഈ തുക ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍നിന്ന് ഈടാക്കും. മെഡിസെപ് നല്‍കുന്നത് മൂന്നുലക്ഷം രൂപയുടെ പരിരക്ഷയാണ് .
"
https://www.facebook.com/Malayalivartha