ഇനി ലക്ഷ്യം രാഷ്ട്രപതി... നിര്‍ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മിന്നും ജയം; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയ്ക്ക് അട്ടിമറി; ഹരിയാനയിലെ തോല്‍വി കോണ്‍ഗ്രസിന് നാണക്കേട്; ഹരിയാനയിലെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി കുതിക്കുമ്പോള്‍ മോദി മാജിക്കിലൂടെ മറ്റൊരു വിജയം. രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു.
കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായത്. ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി ബിജെപിക്ക് വോട്ട് ചെയ്തു. ഹരിയാനയിലെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേ സമയം മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എയുടെ വോട്ട് അസാധുവായി. എന്‍സിപിക്കും ശിവസേനയ്ക്കും ഒരോ സീറ്റ് വീതമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്.
ഹരിയാനയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അജയ് മാക്കാനാണ് തോല്‍വി അറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് നിര്‍മ്മലാ സീതാരാമനും , കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറന്‍ഷ്യല്‍ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിര്‍മ്മലാ സീതാരാമന്‍, നടന്‍ ജഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസില്‍ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിര്‍മല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു. തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്നാണ് ജെഡിഎസ് വിമര്‍ശനം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനാണ് ജയം. രാജസ്ഥാനിലെ നിര്‍ണ്ണായകമായ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു.
ഹരിയാനയില്‍ ഫലപ്രഖ്യാപനം വൈകും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോണ്‍ഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബിജെപിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിംഗ് സുര്‍ ജേവാല, പ്രമോദ് തിവാരി എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു. കക്ഷിനില കോണ്‍ഗ്രസ് 3 ബിജെപി 1 എന്നാണ്. മഹാരാഷ്ട്രയിലും വോട്ടെണ്ണല്‍ വൈകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണല്‍ ആരംഭിക്കൂ.
ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകള്‍ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത്. കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ എച്ച്ഡി ദേവണ്ണ വോട്ട് പരസ്യപ്പെടുത്തിയെന്ന പരാതി വരണാധികാരി തള്ളിയതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം നടന്നത്.
രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ 15 വോട്ടുകള്‍ കൂടി അധികം വേണമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ ജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഹരിയാനയില്‍ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോണ്‍ഗ്രസിന്റെ മുഴുവന്‍ വോട്ടുകളും കിട്ടിയാല്‍ ജയിക്കാനാകുമായിരുന്നുള്ളു. പ്രതിഷേധമുയര്‍ത്തിയ കുല്‍ദീപ് ബിഷ്‌ണോയി എംഎല്‍എയെ രാഹുല്‍ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നെങ്കിലും അത് ഏറ്റില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
" f
https://www.facebook.com/Malayalivartha
























