മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ ഷാജ് കിരണിന്റെ ഗുരുതര ആരോപണം; കേസെടുക്കാതെ പോലീസ്; ഷാജ് കിരണിനെതിരെ പരാതി കിട്ടുകയാണെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ്; ബിലീവേഴ്സ് ചര്‍ച്ച് ഇന്ന് പരാതി നല്‍കും?

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി പോകുന്നുവെന്ന് ഷാജി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ഇപ്പോൾ ശക്തമാകുകയാണ്. മുഖ്യമന്ത്രിയ്ക്കും കോടിയേരി ബാലകൃഷ്‌ണനുമെതിരെ വമ്പൻ ആരോപണമാണ് ഷാജ് കിരൺ നടത്തിയത്. എന്നാൽ ഇതേ കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ് നിലപാട് വ്യക്തമാക്കാതിരിക്കുകയാണ്. പൊലീസിന്റെ ഇപ്പോഴത്തെ നിലപാട് ഷാജ് കിരണിനെതിരെ പരാതി കിട്ടുകയാണെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ്.
എന്നാൽ ഈ ആരോപണങ്ങളിൽ ബിലീവേഴ്സ് ചര്‍ച്ച് ഇന്ന് പരാതി നല്‍കുവാൻ തയ്യാറെടുക്കുകയാണ്. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തില്‍ വലുതായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ നടപടിയുണ്ടാകാത്തത് എന്താണെന്നതാണ് സംശയകരമായ കാര്യം. പരാതി ഉണ്ടാകുകയാണെങ്കിൽ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക എന്ന തീരുമാനത്തിലാണ് പൊലീസ് ഉള്ളത്. ഫോണ്‍ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരണ്‍ പറഞ്ഞു.
അതേസമയം സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതോടെ ഇ ഡിയും രംഗത്ത് വന്നിരിക്കുകയാണ്. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഡി ഇപ്പോഴുള്ളത്. ഫോൺ സംഭാഷണങ്ങളിൽ അനധികൃത സാമ്പത്തിക വിവരങ്ങളെ കുറിച്ച് പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി പോകുന്നുവെന്ന് ഷാജി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇ ഡി അന്വേഷിക്കാൻ തയ്യാറെടുക്കുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലും, രഹസ്യമൊഴിപകർപ്പ് ലഭിച്ച ശേഷം ഇ ഡി വിശദമായ അന്വേഷണം നടത്തും . കേരളത്തിൽ ചില രാഷ്‌ട്രീയ നേതാക്കളുമായി ബിലീവേഴ്സ് ചർച്ചിന് സാമ്പത്തിക ഇടപാടുകൾ ഉണ്ട്.ഇത് പരിശോധിക്കാനും ഇഡി തയ്യാറെടുക്കുകയാണ്.
https://www.facebook.com/Malayalivartha
























