'മൂന്ന് വര്‍ഷം ഈ 'തെണ്ടി' എവിടെയായിരുന്നു, വൃത്തിക്കെട്ടവന്‍'; ദിലീപ് രക്ഷകന്‍, പിസി ജോര്‍ജ്ജിന്റെ തുറന്നുപറച്ചില്‍ വീണ്ടും; സംവിധായകനും നടിയും വിയര്‍ക്കുന്നു..

നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ദിലീപിനെ അനുകൂലിക്കുന്ന തരത്തിലാണ് പിസി സംസാരിച്ചത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നടനെ പിന്തുണക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്.
തുടക്കം മുതല്‍ ഈ കേസില്‍ ദിലീപിന് അനുകൂലമായാണ് പിസി പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നുണയാണെന്ന് മുന്‍ എംഎല്‍എ പറയുന്നത്. സംവിധായകന്‍ ആദ്യം കുറേ കെട്ടുകഥകള്‍ ഉണ്ടാക്കി. അതില്‍ നിന്നും ദിലീപ് രക്ഷപ്പെടും എന്ന് തോന്നിയപ്പോള്‍ വീണ്ടും അടുത്ത കേസുമായി രംഗത്തുവന്നു. ഇങ്ങനെയാണ് പിസി ആഞ്ഞടിച്ചത്.
മാത്രമല്ല ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചു അതായത്, വധ ഗൂഡാലോചന ഇതാണ് പുതിയ കേസ്. ആ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ ആ ഗൂഡാലോചന നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അല്ലാതെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നേ എന്ന് പറഞ്ഞ് കേസെടുത്ത് ഒരു പോലീസുകാരന്‍ സ്വയം അന്വേഷണം നടത്തുകയല്ല വേണ്ടത് എന്നും പിസി ചാനലിനോട് പ്രതികരിച്ചു. മാത്രമല്ല ഇവനെയൊക്കെ എന്തിനാണ് പോലീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.
മാത്രമല്ല ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ കരുതുന്നില്ലെന്നും കോടതി ശരിയെന്താണെന്ന് തിരിച്ചറിഞ്ഞ് വിധിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ ചാനലിലെ അഭിമുഖത്തില്‍ പിസി ജോര്‍ജ്ജ് വലിച്ചുകീറി. അദ്ദേഹം സംവിധായകനെതിരെ പറഞ്ഞത് ഇങ്ങനെയാണ്..
'മൂന്ന് വര്‍ഷം മുമ്പ് ഈ 'തെണ്ടി' എവിടെയായിരുന്നു. പറയാനുണ്ടെങ്കില്‍ അന്ന് തന്നെ പറയേണ്ടതല്ലേ. സത്യത്തില്‍ അവന്റെ പേരിലാണ് കേസ് എടുക്കേണ്ടത്. മൂന്ന് കൊല്ലം മുന്‍പേ തെളിവ് ഉണ്ടായിട്ട് ഇത്രയും വലിയ കേസില്‍ നിന്നും ഒളിച്ച് കടന്നെങ്കില്‍ അവന്‍ എന്തൊരു വ്യത്തിക്കെട്ടവനാണ്. അവന്റെ പേരില്‍ കേസെടുക്കണമെന്നാണ് എന്റെ അഭിപ്രായം. എന്തുമാകാം എന്ന നിലയില്‍ ഏറ്റെടുക്കാന്‍ കുറേ ചാനലുകാരും പത്രക്കാരുമുണ്ടെങ്കില്‍ എന്ത് വൃത്തികേടും രാജ്യത്ത് നടത്താമെന്നാണ് കരുതിയതെങ്കില്‍ നീതിന്യായ പീഡത്തില്‍ അതൊന്നും ചിലവാകില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ജഡ്ജിമാരും മാന്യതയുടെ പ്രതീകങ്ങളാണ്.' എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇതോടെ നടിയെ പ്രതികൂലിക്കുന്ന തരത്തിലേക്ക് വീണ്ടും പിസി എത്തിയിരിക്കുകയാണ്. നേരത്തെയും പിസി ജോര്‍ജ്ജ് അതിജീവിതയെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.
അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ പള്‍സര്‍ സുനി കുറ്റം സമ്മതിച്ചാലും തെളിവില്ലെങ്കില്‍ അവനെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും പിസി ചൂണ്ടിക്കാട്ടി. കൂടാതെ ഇത് ഒരു സ്ത്രീയുമായി ബന്ധപ്പെട്ട കേസായതിനാല്‍തന്നെ സ്ത്രീയുടെ മൊഴി ഉണ്ടെങ്കില്‍ അവരെ സാക്ഷിയാക്കി, പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ വേറെ ഒരാള്‍ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നതെന്ന് പ്രതിയെന്ന് ആരോപിക്കുന്നയാള്‍ പറഞ്ഞാല്‍ അതിന് തെളിവുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവിടെയാണ് ദിലീപിന്റെ പ്രശ്‌നത്തിലുള്ള എന്റെ ഒരു കാഴ്ചപ്പെട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദിലീപുമായി തനിക്ക് യാതൊരു ബന്ധിമില്ലെന്ന തരത്തിലും പിസി ചാനലില്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്..
'നടന്റെ വക്കാലത്ത് ഏറ്റെടുത്ത് നടക്കേണ്ട കാര്യമൊന്നും എനിക്കില്ല. എന്നാല്‍ ദിലീപ് പറഞ്ഞിട്ടാണ് ചെയ്‌തെന്ന് പറയുമ്പോള്‍ എനിക്ക് ചില സംശയങ്ങളുണ്ട്. ആ നടി തന്നെ ആദ്യം പറയുന്നത് രണ്ട് കൊല്ലം മുമ്പ് ദിലീപ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ്. അതെങ്ങനെയാണ് അവര്‍ അറിഞ്ഞത്. ഈ സംഭവത്തിനും ആറ് മാസം മുമ്പ് സുനിയുമായി നേരത്തെ കാറില്‍ യാത്ര ചെയ്തതിനെക്കുറിച്ച് നടി തന്നെ പറയുന്നുണ്ട്. അപ്പോഴൊന്നും ഒന്നും സംഭവിച്ചിട്ടില്ല. അതോടെയാണ് എനിക്ക് സംശയമായത്. ക്വട്ടേഷന്‍ രണ്ട് കൊല്ലം മുമ്പ് കൊടുത്തിരുന്നെങ്കില്‍ ആദ്യത്തെ യാത്രയില്‍ തന്നെ അത് ചെയ്തു കൂടായിരുന്നോ. നുണ പറയുകയാണെങ്കില്‍ അത് വിശ്വാസ്യ യോഗ്യാമാവേണ്ടതല്ലേ. അതാണ് ഇതിനകത്തെ പ്രശ്‌നം.' -- ഇങ്ങനെയാണ് പിസി പറഞ്ഞത്.
https://www.facebook.com/Malayalivartha
























